
കായംകുളം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും കായംകുളം നഗരസഭ മുൻ ചെയർമാനുമായിരുന്ന ചേരാവള്ളി മുരുക്കുംമൂട് ശ്രീഭവനിൽ കെ.നാരായണൻ (96) നിര്യാതനായി. അസുഖ ബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.
സ്കൂൾ പഠനകാലത്ത് വിദ്യാർത്ഥി കോൺഗ്രസിലൂടെ രാഷ്ടീയത്തിലെത്തിയ നാരായണൻ പിന്നീട് വിദ്യാർത്ഥി യൂണിയൻ രൂപീകരിച്ച് കമ്മ്യൂണിസ്റ്റിനൊപ്പം പ്രവർത്തനം ആരംഭിച്ചു. മദ്ധ്യതിരിവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയ്കായി പ്രവർത്തിച്ചു. ശങ്കരനാരായണൻ തമ്പി, പുതുപ്പള്ളി രാഘവൻ എന്നിവർക്കൊപ്പം ഒളിവ് ജീവിതവും ജയിൽവാസവും അനുഭവിച്ചിട്ടുണ്ട്. പാർട്ടി പിളർന്നതോടെ സി.പി.ഐക്കൊപ്പം പ്രവർത്തിച്ചു. ശേഷം 1987ൽ സ്വയം ഒഴിഞ്ഞു.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കായംകുളത്തെ ആദ്യസെൽ സെക്രട്ടറിയായും സംസ്ഥാന കൗൺസിൽ അംഗവുമായിരുന്നു. ജില്ലാ സഹകരണ ബാങ്ക്, ആലപ്പി സഹ. സ്പിന്നിംഗ് മിൽ എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗമായിരുന്നു. 1962 മുതൽ കായംകുളം നഗരസഭ അംഗവും 1971- 72ൽ ചെയർമാനുമായി. ഭാര്യ.വി.തങ്കമ്മ. മക്കൾ: ശ്രീലേഖ, ശ്രീരഞ്ജൻ, ശ്രീവൽസൻ. മരുമക്കൾ:കെ.രാജേന്ദ്രൻ,ആർ.റാണി,ആർ.ഡാലിയ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |