
തിരുവനന്തപുരം: ബിരുദ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം.ജോൺ വിദ്യാർത്ഥികളുമായി സംവദിക്കും. ജൂലായ് ഒന്നിന് സംസ്ഥാനതല ഉദ്ഘാടനം വഴുതക്കാട് ഗവ. വിമൻസ് കോളേജിൽ മന്ത്രി നിർവഹിക്കും. ഗതാഗത മന്ത്രി സി.പി.ജോൺ അദ്ധ്യക്ഷനാവും.
ഉന്നത വിദ്യാഭ്യാസ മേഖലയിലേക്കു പുതുതായി പ്രവേശിക്കുന്ന വിദ്യാർത്ഥികളെ ആത്മവിശ്വാസത്തോടെയും പ്രതീക്ഷയോടെയും അക്കാഡമിക് ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനതല പ്രവേശനോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്നത്. സർക്കാർ, എയ്ഡഡ് കോളേജുകളിലും അനുബന്ധ സ്ഥാപനങ്ങളിലുമെല്ലാം പ്രവേശനോത്സവ പരിപാടികൾ സംഘടിപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |