
കൊല്ലം: വനം വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ കശുഅണ്ടി വികസന കോർപ്പറേഷന്റെ എം.ഡിയായി നിയമിച്ചതായി മന്ത്രി ഷിബു ബേബിജോൺ പറഞ്ഞു. നിലവിൽ കാഷ്യു കോർപ്പറേഷൻ രണ്ടായിരം കോടി രൂപ നഷ്ടത്തിലാണ്. കോർപ്പറേഷൻ നവീകരിക്കാനാണ് ശ്രീറാം വെങ്കിട്ടരാമന് ചുമതല നൽകിയിരിക്കുന്നത്. പഠിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തൊളിലാളികൾക്ക് ഗുണമുണ്ടാകുന്ന തരത്തിലേക്ക് കാഷ്യു കോർപ്പറേഷനെയും കാപ്പെക്സിനെയും മാറ്റുമെന്നും മന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |