SignIn
Kerala Kaumudi Online
Friday, 17 July 2026 4.00 AM IST

സ്ത്രീധന, ഗാർഹിക പീഡനം: ദൗത്യ സംഘം ഉത്തരവ് റദ്ദാക്കി

a

തിരുവനന്തപുരം: സ്‌ത്രീധന ഗാർഹിക പീഡനക്കേസുകൾ അന്വേഷിക്കാൻ പ്രത്യേക ദൗത്യ സംഘം രൂപീകരിക്കാനായി പുറത്തിറക്കിയ ഉത്തരവ് ആഭ്യന്തര വകുപ്പ് റദ്ദാക്കി.

പൊലീസിന് പുറത്തുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്തിയത് നിയമപരമായി നിലനിൽക്കില്ലെന്ന് കണ്ടതോടെയാണിത്.

ഇന്റലിജൻസ് എ.ഐ.ജിയുടെ നേതൃത്വത്തിലായിരുന്നു ദൗത്യ സംഘം. പരാതികളിൽ സമയബന്ധിതമായി നടപടി സ്വീകരിക്കാനും സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനുമായിരുന്നു ലക്ഷ്യം. ജില്ലാ ജാഗ്രതാ സമിതി, ജില്ലാ വനിതാ സെൽ, സഖി വൺസ്റ്റോപ്പ്‌ സെന്റർ, ലീഗല്‍ സർവീസ്‌ അതോറിറ്റി, വനിതാ ശിശുവികസന വകുപ്പ്‌ ജില്ലാ ഓഫീസർ എന്നിവടങ്ങളിലെ പ്രതിനിധികളും ഒരു വനിതാ പ്രതിനിധിയും അടങ്ങിയതായിരുന്നു ദൗത്യസംഘം. വനിതാ ശിശുവകുപ്പും, സംസ്ഥാന പൊലീസ്‌ മേധാവിയും നൽകിയ നിർദേശങ്ങൾ വിശദമായി പരിശോധിച്ചതിന്‌ ശേഷമായിരുന്നു ദൗത്യസംഘം രൂപീകരിച്ച് ഉത്തരവ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOWRY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA