SignIn
Kerala Kaumudi Online
Friday, 17 July 2026 4.00 AM IST

റോഷിക്കെതിരായ പരാതി: വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചു

a

തൊടുപുഴ: മലങ്കര ടൂറിസവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരായ അഴിമതി ആരോപണ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിജിലൻസ് ഇടുക്കി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി ദക്ഷിണ മേഖലാ വിജിലൻസ് എസ്.പിക്കാണ് റിപ്പോർട്ട് നൽകിയത്. അദ്ദേഹം പരിശോധിച്ച ശേഷം റിപ്പോർട്ട് ഉന്നതതലത്തിലേക്ക് അയയ്ക്കും. അതിന് ശേഷമേ പരാതിയിൽ കേസെടുക്കണോയെന്ന് തീരുമാനിക്കൂ. പരാതിയിൽ ക്രമക്കേടുകൾ കണ്ടെത്താനായില്ലെന്നാണ് റിപ്പോർട്ടിലുള്ളതെന്നാണ് സൂചന. . മുട്ടം സ്വദേശിയായ പ്രാദേശിക കോൺഗ്രസ് നേതാവ് ബേബി ജോസാണ് മലങ്കര ടൂറിസം പ്രോജക്ടുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പിൽ 112 കോടി യുടെ അഴിമതി നടന്നതായി പരാതി നൽകിയത്. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്നൂറോളം ഏക്കർ ഭൂമി 30 വർഷത്തേക്ക് വളരെ തുച്ഛമായ വിഹിതത്തിന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയെന്നായിരുന്നു ആരോപണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: REPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA