SignIn
Kerala Kaumudi Online
Friday, 17 July 2026 3.54 AM IST

സെമി കണ്ടക്ടർ വികസന പദ്ധതി പുന:ക്രമീകരിക്കും

a

തിരുവനന്തപുരം: തായ്‌വാൻ, ദക്ഷിണ കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളുടെ മാതൃകയിൽ സംസ്ഥാനത്തെ സെമികണ്ടക്ടർ വികസന പദ്ധതി പുന:ക്രമീകരിക്കും.

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ അനുകൂല ഘടകങ്ങളെ പരമാവധി പ്രയോജനപ്പെടുത്തി കൂടുതൽ നിക്ഷേപങ്ങൾ കൊണ്ടുവരാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

മുൻ ഐ.എ.എസ് ഉദ്യോഗസ്ഥരായ മാധവൻ നമ്പ്യാർ, അരുണ സുന്ദർരാജൻ, കെ.എസ്.ഐ.ഡി.സി ചെയർമാൻ ബാലഗോപാൽ, വ്യവസായവകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ.ടി സെക്രട്ടറി സാംബശിവ റാവു, എം.ജി. രാജമാണിക്യം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PK KUNJALIKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA