SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

ടാറ്റ ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്ര പഠനം

a

കേന്ദ്ര ആണവോർജ വകുപ്പിന് കീഴിൽ മുംബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിൽ (TIFR) 2027 അദ്ധ്യയന വർഷ ഗ്രാജ്വേറ്റ് സ്കൂൾ (GS 2027) പ്രവേശനത്തിന് 25 വരെ ഓൺലൈനായി അപേക്ഷിക്കാം. ഡിസംബർ 13നാണ് പ്രവേശന പരീക്ഷ. ബംഗളൂരു, ഹൈദരാബാദ്, പുനെ എന്നിവിടങ്ങളിലും TIFR-ന് കാമ്പസുകളുണ്ട്. പിഎച്ച്.ഡി, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലാണ് പ്രവേശനം. പിഎച്ച്.ഡിക്ക് പ്രതിമാസം 42000 രൂപയും ഇന്റഗ്രേറ്റഡ് പിഎച്ച്.ഡിക്ക് ആദ്യ വർഷം 25000 രൂപയും രണ്ടാം വർഷം 37000 രൂപയും സ്റ്രൈപൻഡ് ലഭിക്കും. കൂടാതെ എച്ച്.ആർ.എയും ലഭിക്കും.

വിഷയങ്ങൾ

ബയോളജി, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, കമ്പ്യൂട്ടർ സയൻസ് & ലേണിംഗ്, ഇൻഫർമേഷൻ & ഡാറ്റ സയൻസ്, ഫിസിക്സ് ഒഫ് ലൈഫ് (ഇന്റർഡിസിപ്ലിനറി), സയൻസ് എഡ്യുക്കേഷൻ വിഷയങ്ങളിലെ പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം.

യോഗ്യത

അനുബന്ധ വിഷയങ്ങളിൽ ബിരുദം/ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. 75 ശതമാനം മാർക്കോടെ നാലു വർഷ ബിരുദം പൂർത്തിയാക്കിയവർക്ക് പിഎച്ച്.ഡി പ്രവേശനത്തിന് നേരിട്ട് അപേക്ഷിക്കാം. ചില പ്രോഗ്രാമുകൾക്ക് GATE, NET, JRF, JEST എന്നിവയിലൊന്നിലെ സ്കോറും പരിഗണിക്കും. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി പൂർത്തിയാക്കുന്നവർക്ക് പിഎച്ച്.ഡിക്കു പുറമേ എം.എസ്‌സി ബിരുദവും ലഭിക്കും. കേരളത്തിൽ കോഴിക്കോട്, മലപ്പുറം, കൊച്ചി, ആലപ്പുഴ, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. വിശദ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനും www.tifr.res.in.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA