SignIn
Kerala Kaumudi Online
Tuesday, 06 October 2026 12.54 AM IST

നാല് തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

a

 ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്‌പെക്ടർ ഓഫ് ലീഗൽ മെട്രോളജി (കാറ്റഗറി നമ്പർ 613/2025), സോയിൽ സർവേ ആന്റ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ കൺസർവേഷൻ ഓഫീസർ ( 540/2025),സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ സോയിൽ സർവേ ഓഫീസർ/റിസർച്ച് അസിസ്റ്റന്റ്/കാർട്ടോഗ്രോഫർ/ടെക്നിക്കൽ അസിസ്റ്റന്റ്( 124/2025-എസ്. സി. സി. സി), കേരള കാർഷിക സർവകലാശാലയിൽ ഫാം അസിസ്റ്റന്റ് ഗ്രേഡ് 2 (അഗ്രി) ( 828/2025-എസ്. സി. സി. സി) തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു.

അഭിമുഖം

കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിംഗ് ടീച്ചർ (ഹൈസ്‌കൂൾ;കാറ്റഗറി നമ്പർ 204/2025) തസ്തികയിലേക്ക് ഒന്നാംഘട്ട അഭിമുഖം 8, 9 തീയതികളിലും ഹൈസ്‌കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) മലയാളം മാദ്ധ്യമം (024/2025-നേരിട്ടുള്ള നിയമനം) തസ്തികയിലേക്ക് മൂന്നാംഘട്ട അഭിമുഖം 9 നും പി.എസ്.സി. കാസർകോട് ജില്ലാ ഓഫീസിൽ നടത്തും.

 സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മെയ്കിംഗ് ട്രെയിനിംഗ് സെന്റർ (687/2023) തസ്തികയിലേക്ക് 9ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ രണ്ടാംഘട്ട അഭിമുഖം നടത്തും.

വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഹോസ്പിറ്റൽ ഹൗസ് കീപ്പിംഗ്; 646/2023) തസ്തികയിലേക്ക് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (389/2025-എസ്. സി. സി. സി) തസ്തികയിലേക്ക് 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.

 ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ (ഹൈസ്‌കൂൾ) മലയാളം മാദ്ധ്യമം ( 288/2025), പാർട്ട് ടൈം ഹൈസ്‌കൂൾ ടീച്ചർ (സംസ്‌കൃതം) (291/2025) എന്നീ തസ്തികകളിലേക്ക് 7, 8, 9 തീയതികളിൽ പി. എസ്. സി. ആലപ്പുഴ ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

 കോഴിക്കോട് ജില്ലയിൽ വനം വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (ആദിവാസി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വനിതകളിൽ നിന്നുള്ള പ്രത്യേക നിയമനം) (120/2025) തസ്തികയിലേക്ക് 9 ന് പി. എസ്. സി. കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA