SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.47 AM IST

 ഐ.പി.എസ് നൽകിയില്ല റിട്ട. എസ്.പിക്ക് 6.84 ലക്ഷം നഷ്ടപരിഹാരം

ips

തിരുവനന്തപുരം: ഐ.പി.എസ് സ്ഥാനക്കയറ്റ ലിസ്റ്റിൽ യു.പി.എസ്.സി ഉൾപ്പെടുത്തിയിട്ടും നിയമനം നൽകാതിരുന്നതിന് റിട്ട. എസ്.പിക്ക് 6,84,828 രൂപ നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ. എറണാകുളം സബ്കോടതി ഉത്തരവ് പ്രകാരം സി.ബി.അബ്ദുറഹിമാൻ കുട്ടിക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. 1997-98 വർഷത്തെ ഒഴിവിലേക്ക് യു.പി.എസ്.സി തിരഞ്ഞെടുത്തിട്ടും സർക്കാർ നിയമനം നൽകുന്നതിൽ വീഴ്ച വരുത്തിയതിനെതിരെയായിരുന്നു കോടതി ഉത്തരവ്.

സെലക്ട് ലിസ്റ്റ് യു.പി.എസ്.സി അംഗീകരിച്ച 1997നവംബർ 30ന് മുൻപ് വിരമിച്ചെന്ന കാരണത്താലാണ് നിയമനം നൽകാതിരുന്നത്. നിയമനം ലഭിച്ചിരുന്നെങ്കിൽ 1997ഡിസംബർ മുതൽ 2002 നവംബർ വരെ ലഭിക്കുമായിരുന്ന ഐ.പി.എസ് ശമ്പള സ്കെയിലും സംസ്ഥാന സർക്കാരിന്റെ പെൻഷനുമായുള്ള വ്യത്യാസമായ 6,84,828 രൂപ 6% പലിശയ്ക്കൊപ്പം നൽകാനാണ് സബ് കോടതി ഉത്തരവിട്ടത്.

ഇതിനെതിരെ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സർക്കാർ അപ്പീൽ നൽകിയെങ്കിലും തള്ളിയതിനെ തുടർന്നാണ് നഷ്ടപരിഹാരം അനുവദിച്ചത്. നഷ്ടപരിഹാരവും പലിശയും മൂന്ന് ഗഡുക്കളായി നൽകാനാണ് പൊലീസ് മേധാവിക്ക് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ നിർദ്ദേശം നൽകിയത്. വിരമിച്ചാലും ഒഴിവുകളുടെ അടിസ്ഥാനത്തിൽ യു.പി.എസ്.സിയുടെ സെലക്ട് ലിസ്റ്റിൽ ഉൾപ്പെട്ട എസ്.പിമാരെ നിയമിക്കാമെന്നിരിക്കെയാണ് വീഴ്ച വരുത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA