SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.40 AM IST

മുല്ലപ്പെരിയാർ: തർക്ക പരിഹാരത്തിന് കേന്ദ്ര ഇടപെടൽതേടും

-mullapperiyar

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായുള്ള തർക്കം പരിഹരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടുമെന്ന് മന്ത്രി മോൻസ് ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. അണക്കെട്ടിൽ വിശദ സുരക്ഷാ പരിശോധനയ്ക്ക് അനുമതി നൽകിയ 2024-ലെ സുപ്രീം കോടതി വിധി നടപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക ഹർജി നൽകും. മുതിർന്ന അഭിഭാഷകൻ മോഹൻ വി. കട്ടാർക്കിയെ പ്രധാന അഭിഭാഷകനായി നിയോഗിച്ചിട്ടുണ്ട്. ബേബി ഡാം വിഷയത്തിൽ നിർദ്ദേശിച്ച വ്യവസ്ഥകൾ കേരളം പാലിച്ചിട്ടുണ്ടെന്ന് സുപ്രീം കോടതിയെ അറിയിച്ചു.
ഇറിഗേഷന്റെയും വാട്ടർ അതോറിട്ടിയുടെയും കീഴിലുള്ള 22 ഡാമുകളിൽ അണക്കെട്ടിന്റെ സുരക്ഷാ വിലയിരുത്തൽ ഡിസംബർ 31-നകം പൂർത്തിയാക്കും. ഡാം സൈറ്റുകളും കനാലുകളും വാട്ടർ ടാങ്ക് പരിസരങ്ങളും നവീകരിച്ച് ഇറിഗേഷൻ ടൂറിസം വികസിപ്പിക്കും. മലമ്പുഴ ഡാമിലെ ഉദ്യാനം നവീകരിച്ച് തുറന്നുകൊടുക്കും. വകുപ്പിന്റെ ഭൂമികൾ അന്യാധീധപ്പെടാതിരിക്കാൻ 6 മാസത്തിനകം അസറ്റ് മാപ്പിംഗ് നടത്തുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULLAPPERIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA