SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.57 AM IST

4 പേർ പിടിയിൽ, യുവതിയെ തട്ടിക്കൊണ്ടുപോകാനും ശ്രമം കരിപ്പൂരിൽ ഒരുകോടിയുടെ സ്വർണം പിടികൂടി, കവർച്ചാശ്രമം തകർത്തു

babilesh

മലപ്പുറം:കരിപ്പൂർ വിമാനത്താവളംവഴി യുവതി കടത്തിക്കൊണ്ടുവന്ന 1.10കോടി രൂപ വിലമതിക്കുന്ന 817ഗ്രാം സ്വർണം തട്ടിയെടുക്കാനുള്ള പത്തംഗസംഘത്തിന്റെ ശ്രമം പൊലീസ് തകർത്തു. ബഹ്‌റൈനിൽനിന്ന് സ്വർണ്ണമെത്തിച്ച ഇടുക്കി വണ്ടൻമേട് സ്വദേശിനി അഭിരാമി ഭാഗ്യരാജിനെ(27)യും ഇവരെ പിന്തുടർന്ന് ബാഗേജ് തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ നാദാപുരം കല്ലാച്ചി സ്വദേശികളായ സായന്ത്(28), ബബിലേഷ്(40)എന്നിവരെയും അറസ്റ്റ് ചെയ്തു. യുവതിയിൽനിന്ന് സ്വർണംകൈപ്പറ്റാനെത്തിയ എറണാകുളംസ്വദേശി ഹർഷലും(40) പിടിയിലായി. കവർച്ചാസംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. അഭിരാമിയുടെ ബാഗേജിൽ സ്വർണമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്നാണ് സംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അറൈവൽ ഏരിയയിൽ കറങ്ങിനടന്ന സംഘത്തെ ഷാഡോ പൊലീസ് നിരീക്ഷിച്ചിരുന്നു. പാർക്കിംഗ് ഏരിയയിലേക്ക് പോകുകയായിരുന്ന യുവതിയെയും ഹർഷലിനെയും തടഞ്ഞ് കവർച്ചാസംഘംട്രോളി ബാഗ് തട്ടിയെടുക്കുന്നതിനിടെ പൊലീസ് ഇടപെട്ടു.

സംഘത്തിലൊരാൾ ഹോം ഗാർഡ് മുരളീകൃഷ്ണന്റെ കൈ കടിച്ചുപരിക്കേൽപ്പിച്ചു. മറ്റുളളവർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്‌പെഷ്യൽ സ്‌ക്വാഡ് പൊലീസുകാരനെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെങ്കിലും റോഡരികിലേക്ക് ചാടി രക്ഷപ്പെട്ടു.

ഇന്നോവ, സ്വിഫ്റ്റ് കാറുകളിലാണ് കവർച്ചാസംഘമെത്തിയത്.

ബാഗേജിലുണ്ടായിരുന്ന എമർജൻസി ലാമ്പിനുള്ളിൽ ഒളിപ്പിച്ച 14സ്വർണപ്ലേറ്റുകളാണ് പൊലീസ് കണ്ടെത്തിയത്. താമരശ്ശേരി സ്വദേശി സ്വാലിഹ് നൽകിയ സ്വർണമാണിത്. സ്വർണം എത്തിച്ചതിന് പ്രതിഫലമായി അഭിരാമിക്ക് നൽകാൻ ഹർഷലിന്റെ കൈവശമുണ്ടായിരുന്ന 67,000രൂപയും മാരുതി ആൾട്ടോ കാറും പിടിച്ചെടുത്തു.

കാരിയറാണോയെന്ന് അന്വേഷണം

അഭിരാമി സ്വർണക്കടത്ത് സംഘത്തിന്റെ കാരിയറാണോയെന്നും നേരത്തെ സ്വർണം കടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സ്വാലിഹിന്റെ ഇടപാടുകളും പരിശോധിക്കുന്നുണ്ട്. സായന്തും ബബിലേഷും കവർച്ചാക്കേസുകളിൽ പ്രതികളാണ്. ബബിലേഷിന്റെ ഒരു കൈ ബോംബ് പൊട്ടിത്തകർന്നതാണ്. സ്വർണവും പണവും വാഹനവും കോഴിക്കോട് കസ്റ്റംസിന് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA