SignIn
Kerala Kaumudi Online
Sunday, 27 September 2026 3.27 AM IST

വീണ്ടും കാട്ടാന ആക്രമണം,​ പാലക്കാട് യുവാവിന് ദാരുണാന്ത്യം,​ അമ്മയ്ക്ക് പരിക്ക്

READ ENGLISH VERSION

elephant

പാലക്കാട് : പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. ​ക​യ​ങ്കോ​ട് ​ക​ണ്ണാ​ടം​ ​അ​ത്താ​ണി​പ്പ​റ​മ്പ് ​കു​ള​ത്തി​ങ്ക​ൽ​ ​വി​നു​വി​ന്റെ​ ​മ​ക​ൻ​ ​അ​ല​നാ​ണ് ​(24​)​ ​മ​രി​ച്ച​ത്.​ ​ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​അ​മ്മ​ ​വി​ജ​യ​യ്ക്ക് ​ ​ഗു​രു​ത​ര​ ​പ​രി​ക്കേറ്റു.​ ​രാ​ത്രി​ ​എ​ട്ടി​നാ​യി​രു​ന്നു​ ​സം​ഭ​വം.

അമ്മയ്ക്കൊപ്പം അലൻ വൈകിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കണ്ണാടൻചോലയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. വിജയയുടെ അമ്മയാണ് വിവരം ഫോണിൽ അയൽവാസികളെ അറിയിച്ചത്. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. പരിക്കേറ്റ അലന്റെ അമ്മയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അലന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് കൈമാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ELEPHANT ATTACK, ELEPHANT, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA