
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില്‍ ഇഡി നടത്തിയ റെയ്ഡ് നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇ.പി. ജയരാജന്‍. പിണറായി വിജയനേയും കുടുംബത്തേയും വേട്ടയാടി അതിലൂടെ പാര്‍ട്ടിയെ ലക്ഷ്യമിടുന്ന ഇപ്പോഴത്തെ ഡീലിന് എന്താണ് പകരം നല്‍കാന്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഓഫര്‍ ചെയ്തിരിക്കുന്നതെന്ന് അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പിയുടെ പ്രതികരണം.
പിണറായി വിജയനെ ഭയന്ന് സഭയില്‍ ഇരിക്കാന്‍ കഴിയാത്ത ഭരണപക്ഷം ഈ രീതിയില്‍ വിരട്ടാനും ഭയപ്പടുത്താനും നടത്തുന്ന ശ്രമങ്ങളൊന്നും വിലപ്പോകില്ല. ഇതിനെതിരെ കേരള ജനത ഒന്നിക്കും. ഈ ഡീലിനെ പ്രതിരോധിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും തെരുവിലിറങ്ങുമെന്നും അദ്ദേഹം കുറിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |