SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.14 AM IST

മോദിക്കെതിരായ എഫ്.ബി പോസ്റ്റ് പങ്കിട്ട പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ

sajitha

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെൻഷൻ. ഇടുക്കി ജില്ലാ ക്രൈം ബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സജിത സലീമിനെതിരെയാണ് നടപടി.

ഇടുക്കി ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീമിന്റെ റിപ്പോർട്ട് പ്രകാരം ക്രൈം ബ്രാഞ്ച് ഐ.ജി ശ്യാം സുന്ദറാണ് നടപടിയെടുത്തത്. സംഭവത്തിൽ വകുപ്പു തല അന്വേഷണത്തിന് എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി എ. പ്രസാദിനെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ നിരന്തരം അവഹേളിക്കുന്നതായി കാട്ടി സജിത സലിമിനെതിരെ യുവമോർച്ച ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റി തൊടുപുഴ സി.ഐയ്ക്ക് പരാതി നൽകിയിരുന്നു. മുമ്പ് പെരുമ്പാവൂർ സ്റ്റേഷനിലായിരുന്ന സജിത സലിം, പിന്നീടാണ് ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ചിലെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA