SignIn
Kerala Kaumudi Online
Sunday, 07 June 2026 7.58 AM IST

തിരുവനന്തപുരത്ത് പടക്കനിർമാണ ശാലയിൽ തീപിടിത്തം; ഒരാൾക്ക് ഗുരുതര പരിക്ക്

READ ENGLISH VERSION
shop

പാലോട്: തിരുവനന്തപുരത്തെ നന്ദിയോട് പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് പടക്കനിർമ്മാണശാലയിലും കടയിലും തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പടക്കനിർമാണശാല ഉടമ ഷിബുവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നന്ദിയോട് ആലംപാറ ശ്രീമുരുക എന്ന കടയ്ക്കാണ് തീപിടിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. കട പൂർണമായും തകർന്നു.

ഉടമ മാത്രമാണ് ഈ സമയത്ത് കടയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കട കത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് പടക്കത്തിന് വളരെ പ്രശസ്തമായ നാടാണ് നന്ദിയോട്. വലിയ രീതിയിൽ പടക്കം ഇവിടെ നിർമിക്കാറുണ്ട്. നിരവധി പേർ ലെെസൻസോടെ ഇവിടെ പടക്കക്കട നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: FIRECRACKER SHOP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA