
അമ്പലപ്പുഴ: പാർട്ടി ഭരണഘടനയ്‌ക്കെതിരെ പ്രവർത്തിച്ച ഗോവിന്ദൻ, ഒരു 'വർഗവഞ്ചകനാ'ണെന്നും നാണമുണ്ടെങ്കിൽ പാർട്ടി സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ജി.സുധാകരൻ എം.എൽ.എ. അമ്പലപ്പുഴയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 'വർഗവഞ്ചകൻ' എന്താണെന്ന് അറിയില്ല.
കസേരയിലിരുന്ന് ആളാകുന്ന ഗോവിന്ദൻ ഒരു കമ്മ്യൂണിസ്റ്റല്ല. സ്വയം തിരുത്താൻ കഴിയാത്തയാൾക്ക് എങ്ങനെയാണ് മറ്റുള്ളവരെ തിരുത്താനാകുക. തൊഴിലാളികളും കൃഷിക്കാരുമാണ് വർഗങ്ങൾ. എതിർവിഭാഗമായ മുതലാളിത്ത സാമ്രാജ്യത്വ ശക്തികൾക്കും ബൂർഷ്വാവർഗത്തിനും സന്തോഷമുണ്ടാക്കി സ്വന്തംവർഗത്തെ പരാജയപ്പെടുത്തുന്ന ഗോവിന്ദനാണ് വർഗവഞ്ചകൻ. തെറ്റ് പറ്റിയാൽ തിരുത്തണം. അല്ലാത്തവർ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാകും. ഗോവിന്ദന് പാർട്ടി നശിക്കട്ടെയെന്ന ചിന്തയാണ്. സെക്രട്ടറിയായിരിക്കെ എല്ലാ തിരഞ്ഞെടുപ്പിലും തോറ്റ അയാൾക്ക് സ്ഥാനത്തിരിക്കാൻ നാണമില്ലേ. കോൺഗ്രസിന്റെ ചെളിക്കുണ്ടിൽ വീണെന്നാണ് ഒരു പോളിറ്റ് ബ്യൂറോ അംഗം പറയുന്നത്. തമിഴ്നാട്ടിൽ കോൺഗ്രസും മുസ്ലിംലീഗും ഡി.എം.കെയും ഉൾപ്പെടുന്ന മുന്നണിയിലല്ലേ സി.പി.എമ്മും സി.പി.ഐയും ഉള്ളത്. സ്വതന്ത്രനാണെന്നും മുഖ്യമന്ത്രിയുടെ നല്ല കാര്യങ്ങളെ പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനെ ആക്ഷേപിക്കില്ല
പ്രതിപക്ഷനേതാവ് പിണറായി വിജയനെ വ്യക്തിപരമായി ആക്ഷേപിക്കില്ല. ആ സ്‌നേഹം ഒരിക്കലും മറക്കില്ല. രാഷ്ട്രീയ വിയോജിപ്പാണുള്ളത്. ഇപ്പോഴും പവർഫുള്ളാണ്. പ്രതിപക്ഷനേതാവായ മുൻ മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ആരുമില്ല. തങ്ങളെപ്പോലെയുള്ളവർ നേരത്തെ ഉണ്ടായിരുന്നു. കൂടെയുള്ളവരെ ചുമക്കേണ്ട ഗതികേടിലാണ് പിണറായി- അദ്ദേഹം പറഞ്ഞു.
നെയ്മറെ പോലെ സി.പി.എം വിടവാങ്ങും
വേൾഡ് കപ്പിൽ ബ്രസീലിന്റെ പരാജയത്തെ തുടർന്ന് നെയ്മർ വിടവാങ്ങൽ പ്രഖ്യാപിച്ചത് പോലെ ഇനി കേൾക്കേണ്ട വാർത്ത കേരള രാഷ്ട്രീയത്തിൽ നിന്ന് സി.പി.എമ്മിന്റെ വിടവാങ്ങലാണെന്ന് (ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫ്രണ്ട് ) ഡി.എം.എഫ് കൺവീനർ പി.കെ.ശശി. പാലക്കാട് ഡി.എം.എഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് സംഘടിപ്പിച്ച നയപ്രഖ്യാപന കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ഇപ്പോൾ ഐ.സി.യുവിലാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് പള്ളിക്കാട്ടിലേക്ക് എടുക്കുമെന്നും പറഞ്ഞു. മന്ത്രി സി.പി.ജോൺ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |