SignIn
Kerala Kaumudi Online
Thursday, 08 October 2026 1.31 AM IST

ശ്വേതാമേനോൻ ടി.വി.കെയിലേക്കെന്ന് സൂചന

aa

തിരുവനന്തപുരം: നടിയും താരസംഘടനയായ 'അമ്മ"യുടെ പ്രസിഡന്റുമായ ശ്വേതാമേനോൻ വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയിലേക്കെന്ന് (ടി.വി.കെ)​ സൂചന. വിജയ്‌യുമായുള്ള കൂടിക്കാഴ്ചയ്ക്ക് സമയം തേടി കത്ത് നൽകിയതായാണ് വിവരം. പാർട്ടിയുടെ കേരള കോ- ഓർഡിനേറ്റർ സതീഷ് തോന്നയ്ക്കൽ വഴിയാണ് കത്തുനൽകിയത്. ശ്വേതാമേനോൻ, പങ്കാളി ശ്രീവത്സൻ മേനോൻ, അഭിഭാഷകൻ ഫിറോസ് ദേശികൻ എന്നിവർക്ക് കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കണമെന്നാണ് ആവശ്യം. അടുത്തയാഴ്ച ഇതിന് അവസരമൊരുങ്ങിയേക്കും. വിജയ് ദുബായിലായതിനാലാണ് കൂടിക്കാഴ്ച നീളുന്നതെന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWETHAMENON
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA