SignIn
Kerala Kaumudi Online
Sunday, 21 June 2026 1.50 AM IST

പി.എഫ് പെൻഷൻ വെട്ടിക്കുറയ്ക്കാനാകില്ല

hc

കൊച്ചി: ലഭിച്ചുകൊണ്ടിരുന്ന ഉയർന്ന പി.എഫ് പെൻഷൻ വെട്ടിക്കുറച്ച ഇ.പി.എഫ്.ഒ നടപടി ഹൈക്കോടതി തടഞ്ഞു. പെൻഷൻ കുറച്ചതിനെതിരെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിരമിച്ചവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.ഗോപിനാഥിന്റെ ഇടക്കാല ഉത്തരവ്.


2014 ആഗസ്റ്റ് ഒന്നിനുശേഷം ഉയർന്ന വിഹിതം അടയ്‌ക്കുകയും കഴിഞ്ഞ ഫെബ്രുവരി വരെ ഉയർന്ന പെൻഷൻ ലഭിക്കുകയും ചെയ്തിരുന്നവരാണ് ഹർജിക്കാർ. മാർച്ച് മുതൽ പെൻഷൻ കുറച്ചതിനെത്തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.


ഇവർ നിശ്ചിത സമയപരിധിക്ക് ശേഷം ഉയർന്ന വിഹിതം നൽകിത്തുടങ്ങിയെന്നാണ് ഇ.പി.എഫ്.ഒ വിശദീകരണം. ലഭിച്ചുകൊണ്ടിരുന്ന പെൻഷനിൽ കുറവ് വരുത്താനാകില്ലെന്ന് കോടതി പറഞ്ഞു. വിഷയം അടുത്തമാസം വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA