
തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റിൽ കെഫോണിന് 88.8 കോടിരൂപ. പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുളള നടപടികൾക്കുള്ള അംഗീകാരമാണിതെന്ന് കെ.ഫോൺ അധികൃതർ പറഞ്ഞു. ശൃംഖലയുടെ വികസനം,സാങ്കേതിക നവീകരണം,ആദിവാസി മേഖലകളിലെ കണക്ടിവിറ്റി ശക്തിപ്പെടുത്തൽ, പ്രവർത്തന ചെലവുകൾ,സോളാർ അധിഷ്ഠിത സൗകര്യങ്ങളുടെ വികസനം എന്നിവയ്ക്ക് ബഡ്ജറ്റ് വിഹിതം വിനിയോഗിക്കുമെന്ന് കെ.ഫോൺ വാർത്താകുറിപ്പിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |