SignIn
Kerala Kaumudi Online
Sunday, 21 June 2026 3.01 AM IST

'പൾസസ് മിഷൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

aa

തിരുവനന്തപുരം: പയറുവർഗ വിളകളുടെ മൂല്യവർദ്ധന ഉറപ്പാക്കുന്നതിനും ഉത്പാദനാനന്തര അടിസ്ഥാന സൗകര്യങ്ങൾക്കുമായി കേന്ദ്രസംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന 'പൾസസ് മിഷൻ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രോസസിംഗ്, പാക്കേജിംഗ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അനുബന്ധ അടിസ്ഥാന സൗകര്യ വികസനത്തിനും ധനസഹായം ലഭിക്കും. ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകൾ, സ്വയംസഹായ സംഘങ്ങൾ, പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ, ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ, രജിസ്റ്റർ ചെയ്ത സംഘടനകൾ, വ്യക്തികൾ എന്നിവർക്ക് അപേക്ഷിക്കാം. ഗ്രൂപ്പ് വിഭാഗത്തിൽ അപേക്ഷിക്കുന്ന സ്ഥാപനങ്ങൾ കുറഞ്ഞത് രണ്ട് വർഷമായി പ്രവർത്തിക്കുന്നവയും പദ്ധതിച്ചെലവിന്റെ 15 ശതമാനം സ്വന്തം വിഹിതമായി കണ്ടെത്താൻ ശേഷിയുള്ളവരുമായിരിക്കണം. വ്യക്തിഗത അപേക്ഷകർക്ക് 21 വയസ് പൂർത്തിയായിരിക്കണം. വിവരങ്ങൾക്ക് ഫോൺ: 04712304481

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFORMATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA