SignIn
Kerala Kaumudi Online
Sunday, 21 June 2026 3.01 AM IST

എൻ.ആർ.എസ് ബാബുവിന്റെ സംസ്‌കാരം നാളെ 

1

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത മാദ്ധ്യമ പ്രവർത്തകനും കേരളകൗമുദി ഡെപ്യൂട്ടി എഡിറ്ററും ബ്യൂറോ ചീഫുമായിരുന്ന എൻ.ആർ.എസ്.ബാബുവിന്റെ സംസ്‌കാരം നാളെ നടക്കും.

അമേരിക്കയിലുള്ള മകൻ ശങ്കരനാരായണൻ നാളെ രാവിലെ എത്തും. മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം തിങ്കളാഴ്ച രാവിലെ 9.30 ന് പട്ടം വൃന്ദാവൻ കോളനിയിലെ വസതിയിൽ എത്തിക്കും. ഇവിടെ നിന്നും 12.30ന് തിരുവനന്തപുരം പ്രസ്‌ക്ലബിൽ പൊതുദർശനത്തിനായി കൊണ്ടു വരും. 2 മണിക്ക് ശാന്തി കവാടത്തിലാണ് സംസ്‌കാരം.

പ്രശസ്ത മാദ്ധ്യമ പ്രവർത്തകനായ എൻ.ആർ.എസ്. ബാബു വെള്ളിയാഴ്ചയാണ് അന്തരിച്ചത്. ദീർഘനാളായി രോഗബാധിതനായിരുന്നു. മലയാളത്തിൽ അന്വേഷണാത്മക പത്ര പ്രവർത്തനത്തിന് പുതു വഴി വെട്ടിത്തുറന്ന പ്രമുഖരിലൊരാളായിരുന്നു .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NRS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA