SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.36 AM IST

ഐ.എ.എസ് തലപ്പത്ത് മാറ്റം: ജ്യോതിലാൽ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ,​ എൻ. പ്രശാന്ത് കെ.എസ്.ഇ.ബി ചെയർമാൻ

READ ENGLISH VERSION

ias


ശർമിള മേരി ജോസഫിനും അനുപമയ്ക്കും മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് അഴിച്ചുപണി. നാല് അഡിഷണൽ ചീഫ് സെക്രട്ടറിമാർ, രണ്ട് പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെടെ 35 പേർക്കാണ് മാറ്റം.

ധനകാര്യ,നികുതി വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ.ആർ.ജ്യോതിലാലിനെ ആഭ്യന്തര, വിജിലൻസ് വകുപ്പിൽ നിയമിച്ചു. ജലവിഭവ,ഭവനനിർമ്മാണ,കയർ വ്യവസായ വകുപ്പുകളുടെ അധിക ചുമതലയുമുണ്ട്.

ആഭ്യന്തര, വിജിലൻസ് വകുപ്പിൽ നിന്ന് മിൻഹാജ് അലത്തെ ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിയാക്കി. നികുതി വകുപ്പ്, റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഫിനാൻഷ്യൽ കോർപ്പറേഷൻ ചെയർമാൻ എന്നിവയുടെ അധിക ചുമതലയും നൽകി. കെ.എസ്.ഇ.ബി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ സ്ഥാനത്തു നിന്ന് എം.ജി.രാജമാണിക്യത്തെ മാറ്റി പകരം കായിക,യുവജനകാര്യ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ.പ്രശാന്തിന് ചുമതല നൽകി. കായിക,യുവജനകാര്യ വകുപ്പിന്റെ ചുമതല പ്രശാന്ത് തുടരും. രാജമാണിക്യത്തെ തദ്ദേശ വകുപ്പ് സെക്രട്ടറിയാക്കി.

ആരോഗ്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ഡോ.ശർമിള മേരി ജോസഫിനെ മാറ്റി പകരം വ്യവസായ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെ നിയമിച്ചു. ശർമിള മേരി ജോസഫിനെ ഗതാഗത വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കി. കേന്ദ്ര ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി തിരിച്ചെത്തിയ ഡോ.എം.ബീനയാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി. തദ്ദേശ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി.അനുപമയെ ധനകാര്യ വകുപ്പ് എക്സ്‌പെൻഡിച്ചർ സെക്രട്ടറിയാക്കി.

ഡൽഹി കേരള ഹൗസ് റസിഡന്റ് കമ്മിഷണറായിരുന്ന പുനീത് കുമാറിനെ ഉൗർജ്ജ വകുപ്പ് അഡി. ചീഫ് സെക്രട്ടറിയാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫീസിലെ കോ ഓർഡിനേഷൻ ആൻഡ് പ്രോഗ്രാം മാനേജ്‌മെന്റ് വിഭാഗത്തിൽ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയുടെ അധിക ചുമതലയുമുണ്ട്. കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സ്ഥാനത്തും തുടരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA