SignIn
Kerala Kaumudi Online
Friday, 30 October 2026 1.44 AM IST

ഗതിനിർണയ ഉപഗ്രഹ വിക്ഷേപണം ഇന്ന്

തിരുവനന്തപുരം: ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ് 03 ഇന്നു രാത്രി 11.55ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ റോക്കറ്റ് നിലയത്തിൽ നിന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വിയുടെ എഫ് 18 റോക്കറ്റാണ് ഇതിനുപയോഗിക്കുന്നത്. ജി.എസ്.എൽ.വിയുടെ 20-ാമത്തെ വിക്ഷേപണമാണിത്. 24 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ രാത്രി 11.55ന് തുടങ്ങിയെന്ന് ശ്രീഹരിക്കോട്ട റോക്കറ്റ് നിലയം ഡയറക്ടർ മുത്തുചെഴിയൻ പറഞ്ഞു.

2,250 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐ.എസ്.ആർ.ഒ വികസിപ്പിച്ച നാവിഗേഷൻ സംവിധാനമായ 'നാവിക് ' പരമ്പരയിലെ മൂന്നാമത്തെ പുതുതലമുറ ഉപഗ്രഹമാണ് എൻ.വി.എസ്.03

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA