SignIn
Kerala Kaumudi Online
Friday, 30 October 2026 1.29 AM IST

നായ ശല്യം: ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്ക്

a

തിരുവനന്തപുരം: തെരുവുനായ പ്രശ്നപരിഹാരത്തിന് സർക്കാർ സമഗ്ര മാർഗരേഖ തയ്യാറാക്കിയെന്നും നിയന്ത്രണം അടക്കമുള്ളവയുടെ പൂർണ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കായിരിക്കുമെന്നും മന്ത്രി കെ.എം.ഷാജി നിയമസഭയിൽ പറഞ്ഞു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 80 ശതമാനത്തിലേറെ തദ്ദേശ സ്ഥാപനങ്ങളിൽ പ്രാദേശികതല മേൽനോട്ട സമിതികളും സംസ്ഥാനതലത്തിൽ ഉന്നതതല സമിതിയും രൂപീകരിച്ചു. മാർഗരേഖ ഉൾപ്പെടുത്തിയിട്ടുള്ള കൈപ്പുസ്തകം ഉടൻ പ്രസിദ്ധീകരിക്കും. ദയാവധം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും കെ.ജയന്തിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA