
തിരുവനന്തപുരം: സരൾ ബില്ലിൽ ഭരണമുന്നണിയെ സഭയിൽ വെട്ടിലാക്കിയ ജി. സുധാകരൻ മുഖ്യമന്ത്രി വി.ഡി. സതീശനുമായി പിന്നീട് സമവായ ചർച്ച നടത്തി. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തിയാണ് കണ്ടത്. നെൽവയൽ നികത്തപ്പെടുമോയെന്ന ആശങ്കയാണ് സഭയിൽ പ്രകടിപ്പിച്ചത്. അതിൽ രാഷ്ട്രീയമില്ല. സർക്കാരിനൊപ്പമാണെന്നും സുധാകരൻ പറഞ്ഞു. ആശങ്കകൾ പരിഗണിക്കുമെന്നും പരിസ്ഥിതി നാശമുണ്ടാകാൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. ബില്ലിന്റെ ചർച്ചാവേളയിൽ സുധാകരന്റെ ഭേദഗതിക്ക് പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടത് സർക്കാരിന് ക്ഷീണമായി. സഭ തീരാൻ നിൽക്കാതെ ഇറങ്ങിയ സുധാകരൻ വോട്ടെടുപ്പിലും വിട്ടുനിന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |