
14 ബില്ലുകൾ പാസാാക്കി 2808 ചോദ്യങ്ങൾക്ക് മറുപടി
തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം ഒൻപത് ദിവസത്തെ നടപടികൾക്കുശേഷം സമാപിച്ചു. 14 ബില്ലുകൾ പാസാക്കി. ആകെ ലഭിച്ച 3574 ചോദ്യങ്ങളിൽ 2808 എണ്ണത്തിന് മന്ത്രിമാർ മറുപടി നൽകി. ആറ് അടിയന്തര ചോദ്യങ്ങൾക്കുള്ള നോട്ടീസ് ലഭിച്ചു. 2 എണ്ണം അനുവദിച്ചു. 18 ശ്രദ്ധക്ഷണിക്കലുകളും 143 സബ്മിഷനുകളും ഉന്നയിക്കപ്പെട്ടു. സമയക്കുറവിനാൽ 38 സബ്മിഷനുകളുടെ മറുപടി മേശപ്പുറത്തുവച്ചു. ചട്ടം 50 പ്രകാരമുള്ള ഒൻപത് നോട്ടീസുകൾക്ക് അനുമതി നിഷേധിച്ചു. ചട്ടം 118 പ്രകാരമുള്ള പ്രമേയങ്ങളും ചട്ടം 275 പ്രകാരമുള്ള ഉപക്ഷേപങ്ങളും പാസാക്കി. ചട്ടം 300 പ്രകാരം വ്യവസായ മന്ത്രി പ്രസ്താവന നടത്തി കോർട്ട് ഫീസ്, മുതിർന്ന പൗരന്മാരുടെ സംരക്ഷണം, മാരിടൈം ബോർഡ്, മോട്ടോർ വാഹന നികുതി, സരൾ കേരളം, എം.എൽ.എമാരുടെ പെൻഷൻ, ശമ്പളബത്തകൾ തുടങ്ങിയവയുൾപ്പെടെ 14 ബില്ലുകളാണ് പാസാക്കിയത് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |