
തിരുവനന്തപുരം: നൂറുൽ ഇസ്‌ലാം സെന്റർ ഫോർ ഹയർ എഡ്യൂക്കേഷൻ (നിഷ്) 2026 - 27 അദ്ധ്യയന വർഷത്തേയ്ക്കുള്ള അഡ്മിഷൻ രജിസ്ട്രേഷന്റെ മൂന്നാം ഘട്ടം ആരംഭിച്ചു.എൻജിനീയറിംഗ്,ടെക്നോളജി, മാനേജ്‌മെന്റ്,ആർട്സ് & സയൻസ്,ഏവിയേഷൻ,മാരിടൈം,അലൈഡ് ഹെൽത്ത് സയൻസ്,ബി.എ.എസ്.എൽ.പി,ബി.ഒ.റ്റി,ബി.പി.റ്റി,കോമേഴ്സ്,മൾട്ടിമീഡിയ & ഫിലിം ടെക്നോളജി,നിയമം തുടങ്ങി വിവിധ യു.ജി, പി.ജി, പ്രൊഫഷണൽ കോഴ്സുകളിലേക്കാണ് അഡ്മിഷൻ നടപടികൾ പുരോഗമിക്കുന്നത്.
എയറോനോട്ടിക്കൽ,എയറോസ്‌പേസ്,എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയറിംഗ്,കമ്പ്യൂട്ടർ സയൻസ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & മെഷീൻ ലേണിംഗ്,ആർട്ടിഫിഷ്യൽ ഇന്റലിജൻസ് & ഡാറ്റ സയൻസ്,ഓട്ടോമൊബൈൽ,മെക്കാനിക്കൽ,മറൈൻ,എൻജിനീയറിംഗ്,മറൈൻ,സിവിൽ, ഇലക്ട്രിക്കൽ,ഇലക്ട്രോണിക്സ് തുടങ്ങി 19 എൻജിനീയറിംഗ് കോഴ്‌സുകൾ ഉൾപ്പടെ സർവകലാശാലയിൽ വിവിധ അക്കാദമിക് വിഭാഗങ്ങളിലായി 70-ലധികം കോഴ്സുകളാണ് ലഭ്യമാക്കിയിരിക്കുന്നത്.
മെറിറ്റ് അടിസ്ഥാനത്തിലും,വിവിധ പ്രത്യേക വിഭാഗങ്ങൾക്കുമായി ആകർഷകമായ സ്കോളർഷിപ്പ് അടിസ്ഥാനത്തിലും അഡ്മിഷൻ ലഭ്യമാണ്.പ്ലസ് ടു,പ്രവേശന പരീക്ഷ എന്നിവയിൽ മികച്ച മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് ഫീസിൽ പ്രത്യേക ഇളവുകൾ ലഭ്യമാണ്.കൂടാതെ എൻ.സി.സി കേഡറ്റുകൾ, ഭിന്നശേഷിക്കാർ,കോവിഡ് ബാധിത കുടുംബങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർക്കായി പ്രത്യേക സ്കോളർഷിപ്പ് പദ്ധതികളും ഒരുക്കിയിട്ടുണ്ട്.കേന്ദ്ര,സംസ്ഥാന,യു.ജി.സി,എ.ഐ.സി.ടി.ഇ സ്കോളർഷിപ്പ് പദ്ധതികളും ലഭ്യമാണ്.
പുതിയ അദ്ധ്യയന വർഷത്തിലേക്ക് ബി.എ പൊളിറ്റിക്കൽ സയൻസിനൊടൊപ്പം ഐ.എ.എസ് കോച്ചിംഗ്,നിയമം,ബാച്ചിലർ ഒഫ് ഫിസിയോ തെറാപ്പി,ബാച്ചിലർ ഒഫ് ഒക്കുപേഷ്യണൽ തെറാപ്പി ഉൾപ്പെടെയുള്ള പുതിയ കോഴ്സുകളും ആരംഭിച്ചിട്ടുണ്ട്. താൽപര്യമുള്ള വിദ്യാർത്ഥികൾ ഓൺലൈനായോ ക്യാമ്പസിൽ നേരിട്ടെത്തിയും രജിസ്റ്റർ ചെയ്യേണ്ടതാണ്.
കേരള- തമിഴ്നാട് അതിർത്തിയായ കുമാരകോവിലിൽ പ്രവർത്തിക്കുന്ന സർവകലാശാല ദക്ഷിണേന്ത്യയിലെ പ്രമുഖ കല്പിത സർവകലാശാലകളിലൊന്നാണ്.വിദ്യാർത്ഥികളുടെ അക്കാദമിക മികവും,തൊഴിൽ സാധ്യതകളും ലക്ഷ്യമിട്ട് ആധുനിക ലാബുകൾ,ഗവേഷണ സൗകര്യങ്ങൾ,വ്യവസായ സഹകരണ പദ്ധതികൾ,പ്രീ പ്ലേസ്‌മെന്റ് പ്രോഗ്രാമുകളും സർവകലാശാല ഒരുക്കുന്നുണ്ട്.ദേശീയ-അന്തർദേശീയ നിലവാരത്തിലുള്ള പഠനാന്തരീക്ഷം വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിലാണ് സർവകലാശാലയുടെ പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.ഫോൺ:894 335 2456.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |