SignIn
Kerala Kaumudi Online
Thursday, 29 October 2026 1.43 AM IST

പൊലീസ് ചോദ്യമുനയിൽ ഉന്നതർ : പി.എസ്.സി ചെയർമാൻ 6 മണിക്കൂർ; ജഡ്ജി 3 മണിക്കൂർ

READ ENGLISH VERSION
judge

തിരുവനന്തപുരം/കൊച്ചി: നിയമപരിരക്ഷയുടെ മറവിൽ കേസ് നടപടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് ഉന്നതർ ഇന്നലെ പൊലീസിന് മുന്നിൽ മണിക്കൂറുകളോളം ചോദ്യം ചെയ്യുന്നതിന് വിധേയരാകുന്ന നിമിഷങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ആസൂത്രണ ബോർഡ് പരീക്ഷാ, നിയമന ക്രമക്കേടിൽ പി.എസ്.സി ചെയർമാൻ ഡോ.എം.ആർ ബൈജുവിനെ ക്രൈംബ്രാഞ്ച് എസ്.ഐ.ടി തിരുവനന്തപുരത്ത് ആറുമണിക്കൂറോളമാണ് ചോദ്യം ചെയ്തത്. തട്ടുകടയുടമ ജയബാലകൃഷ്‌ണനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ അഡി. ജില്ലാ ജഡ്‌ജി എറണാകുളത്ത് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്യലിന് വിധേയനായി.

ജഡ്ജിയുടെ അറസ്റ്റിന് അനുമതി തേടി

ഇന്ന് വീണ്ടും ചോദ്യം ചെയ്യൽ

കൊച്ചി: തട്ടുകടയുടമ ജയബാലകൃഷ്‌ണനെ ബെൻസ് കാറിടിച്ച് കൊലപ്പെടുത്തിയ 17കാരന്റെ പിതാവും രണ്ടാം പ്രതിയുമായ അഡി. ജില്ലാ ജഡ്‌ജിയോട് ചോദ്യം ചെയ്യലിന് ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുകയാണ്.

പ്രായപൂർത്തിയാകാത്ത മകൻ കാറോടിച്ചത് തന്റെ അറിവോടെയല്ലെന്ന മൊഴി ജഡ്‌ജി ആവർത്തിച്ചതായാണ് സൂചന. ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയോടെ എറണാകുളം പൊലീസ് ക്ളബിലായിരുന്നു ചോദ്യം ചെയ്യൽ.

ജഡ്‌ജിയെ അറസ്‌റ്റ് ചെയ്യാൻ പൊലീസ് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുമതി കിട്ടിയാലുടൻ അറസ്റ്റു ചെയ്തേക്കും. പൊലീസിന്റെ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം ജഡ്ജിയെ സസ്‌പെൻഡ് ചെയ്യേണ്ടതുണ്ടോ എന്നതിൽ ഹൈക്കോടതി തീരുമാനമെടുക്കും.

ചൊവ്വാഴ്ച രാത്രി ജഡ്ജിയുടെ ആലുവയിലെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. 17കാരൻ ഓടിച്ചിരുന്ന ആഡംബര ബൈക്ക് പിടിച്ചെടുത്തു. ബെൻസ് കാറിന്റെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് മുന്നോടിയായി ജഡ്‌ജിക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി.

അതിനിടെ, ജഡ്ജിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജയബാലകൃഷ്ണന്റെ മക്കൾ ഇന്നലെ ഹൈക്കോടതിയിൽ എത്തി രജിസ്ട്രാർ ജനറലിന് പരാതി നൽകി.

ഒത്തുകളി; പൊലീസ്

കമ്മിഷണർ തെറിച്ചു

ജഡ്ജിയുമായി ഒത്തുകളിച്ച കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ്‌കുമാറിനെ മാറ്റി. ദക്ഷിണമേഖലാ ഐ.ജിയായിരുന്ന ആർ.നിശാന്തിനിയെ പകരം നിയമിച്ചു. സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോ ഐ.ജി പി.പ്രകാശാണ് പുതിയ ദക്ഷിണമേഖലാ ഐ.ജി. കാളിരാജിന് പകരം നിയമനം നൽകിയിട്ടില്ല.

പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​നെ
കു​ട​ഞ്ഞ് ​ക്രൈം​ബ്രാ​ഞ്ച്

ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​പ​രീ​ക്ഷാ,​ ​നി​യ​മ​ന​ ​ക്ര​മ​ക്കേ​ടി​ൽ​ ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എം.​ആ​ർ​ ​ബൈ​ജു​വി​നെ​ ​ക്രൈം​ബ്രാ​ഞ്ച് ​ആ​റു​മ​ണി​ക്കൂ​റോ​ളം​ ​ചോ​ദ്യം​ചെ​യ്ത് ​വി​ട്ട​യ​ച്ചു.​ ​വീ​ണ്ടും​ ​ചോ​ദ്യം​ ​ചെ​യ്യു​മെ​ന്ന് ​എ​സ്.​ഐ.​ടി​ ​പ​റ​‌​‌​ഞ്ഞു.​ ​സ​മ​യം​ ​നി​ശ്ച​യി​ച്ച് ​വീ​ണ്ടും​ ​നോ​ട്ടീ​സ് ​ന​ൽ​കും.
മൂ​ല്യ​നി​ർ​ണ​യ​ച്ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന​ ​റി​ട്ട.​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​പി.​സ​തീ​ഷി​നെ​ ​കോ​ഴി​ക്കോ​ട് ​ബാ​ലു​ശേ​രി​യി​ലെ​ ​വ​സ​തി​യി​ൽ​ ​നി​ന്ന് ​ഇ​ന്ന​ലെ​ ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.​ ​പ​രീ​ക്ഷ​യു​ടെ​ ​മൂ​ല്യ​നി​ർ​ണ​യ​ ​ചു​മ​ത​ല​ ​വ​ഹി​ച്ചി​രു​ന്ന​ത് ​സ​തീ​ഷാ​യി​രു​ന്നു.​ ​സ​തീ​ഷി​നൊ​പ്പം​ ​കേ​സി​ൽ​ ​പ്ര​തി​യാ​യ​ ​ഡെ​പ്യൂ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​ആ​ർ.​ഹ​രി​ ​ഒ​ളി​വി​ലാ​ണ്.
തി​രു​വ​ന​ന്ത​പു​ര​ത്തു​ ​നി​ന്നു​ള്ള​ ​എ​സ്.​ഐ.​ടി​ ​സം​ഘം​ ​ക്രൈം​ബ്രാ​ഞ്ച് ​ആ​സ്ഥാ​ന​ത്ത് ​ചോ​ദ്യം​ ​ചെ​യ്ത​ശേ​ഷ​മാ​ണ് ​സ​തീ​ഷി​ന്റെ​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​യ​ത്.​ ​അ​ടു​ത്തി​ടെ​ ​വി​ര​മി​ച്ച​യാ​ളാ​ണ്.​ ​വേ​ണ്ട​പ്പെ​ട്ട​വ​ർ​ക്ക് ​നി​യ​മ​നം​ ​ല​ഭി​ക്കു​ന്ന​തി​നാ​യി​ 54​ ​മാ​ർ​ക്കി​ന്റെ​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്താ​തെ​ ​നി​യ​മ​വി​രു​ദ്ധ​മാ​യി​ ​പ്ര​വ​ർ​ത്തി​ച്ചെ​ന്നാ​ണ് ​കേ​സ്.​ ​സ​തീ​ഷി​ന്റെ​ ​വി​ര​മി​ക്ക​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ത​ട​ഞ്ഞു​വ​യ്ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.
ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് ​ര​ണ്ടോ​ടെ​ ​ക്രൈം​ബ്രാ​ഞ്ച് ​ആ​സ്ഥാ​ന​ത്തെ​ത്തി​യ​ ​ചെ​യ​ർ​മാ​നെ​ ​രാ​ത്രി​ 8.05​നാ​ണ് ​വി​ട്ട​യ​ച്ച​ത്.​ ​ആ​ദ്യ​മാ​യാ​ണ് ​പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​നെ​ ​വി​ളി​ച്ചു​വ​രു​ത്തി​ ​ചോ​ദ്യം​ചെ​യ്ത​ത്.​ ​ഐ.​ജി​ ​അ​ജീ​താ​ബീ​ഗ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​തെ​ളി​വു​നി​ര​ത്തി​യാ​യി​രു​ന്നു​ ​ചോ​ദ്യം​ചെ​യ്യ​ൽ.​ ​നൂ​റി​ലേ​റെ​ ​ചോ​ദ്യ​ങ്ങ​ളു​ള്ള​ ​ചോ​ദ്യാ​വ​ലി​യും​ ​ത​യ്യാ​റാ​ക്കി​യി​രു​ന്നു.​ ​ഉ​ദ്യോ​ഗ​സ്ഥ​രെ​ ​സ​മ്മ​ർ​ദ്ദ​ത്തി​ലാ​ക്കി​ ​പ​രീ​ക്ഷാ​ ​അ​ട്ടി​മ​റി​ ​ന​ട​ത്തി​യ​തി​ലും​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും​ ​ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തി​ലും​ ​അ​ഭി​മു​ഖ​ത്തി​ന് ​വ​ഴി​വി​ട്ട് ​മാ​ർ​ക്ക് ​ന​ൽ​കി​യ​തി​ലും​ ​എ​ല്ലാ​ ​ചോ​ദ്യ​ങ്ങ​ൾ​ക്കും​ ​മൂ​ല്യ​നി​ർ​ണ​യം​ ​ന​ട​ത്താ​ത്ത​തി​ലും​ ​ചോ​ദ്യ​ങ്ങ​ളു​ണ്ടാ​യി.​ ​മൊ​ഴി​യെ​ടു​പ്പ് ​വീ​ഡി​യോ​യി​ൽ​ ​ചി​ത്രീ​ക​രി​ച്ചു.
ചെ​യ​ർ​മാ​ന്റെ മൊഴി​ക​ൾ​ ​ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ ​ശേ​ഷ​മാ​യി​രി​ക്കും​ ​വീ​ണ്ടും​ ​വി​ളി​പ്പി​ക്കു​ക.​ ​പു​തു​താ​യി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ 3​കേ​സു​ക​ളി​ലും​ ​ചോ​ദ്യം​ചെയ്യും.​ ​നി​യ​മ​ന​ ​ക്ര​മ​ക്കേ​ടു​ക​ളി​ൽ​ ​ത​ങ്ങ​ൾ​ക്ക് ​പ​ങ്കി​ല്ലെ​ന്നും​ ​ചെ​യ​ർ​മാ​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മു​ള്ള​ ​ന​ട​പ​ടി​ക​ളാ​ണെ​ടു​ത്ത​തെ​ന്നും​ ​അം​ഗ​ങ്ങ​ൾ​ ​എ​സ്.​ഐ.​ടി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യി​രു​ന്നു.​ ​ആ​സൂ​ത്ര​ണ​ ​ബോ​ർ​ഡ് ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യു​ടെ​ ​മാ​ർ​ക്ക് ​ചെ​യ​ർ​മാ​ൻ​ ​മു​ൻ​കൂ​ട്ടി​ ​അ​റി​ഞ്ഞി​രി​ക്കാ​മെ​ന്നും​ ​ചി​ല​ ​അം​ഗ​ങ്ങ​ൾ​ ​മൊ​ഴി​ ​ന​ൽ​കി.

ചെ​യ​ർ​മാ​നും അം​ഗ​ങ്ങ​ളും​ ​പ്ര​തി​യാ​വും

പി.​എ​സ്.​സി​ ​ചെ​യ​ർ​മാ​നെ​യും​ ​അ​ഭി​മു​ഖ​സ​മി​തി​യി​ലു​ണ്ടാ​യി​രു​ന്ന​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളെ​യും ​പ്ര​തി​ക​ളാ​ക്കും.​ ​
​ചെ​യ​ർ​മാ​നെ​യ​ട​ക്കം​ ​പ്ര​തി​ചേ​ർ​ക്കാ​നും​ ​അ​റ​സ്റ്റി​നും​ ​എ​സ്.​ഐ.​ടി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​നു​മ​തി​ ​തേ​ടി​യ​താ​യ​റി​യു​ന്നു.​ ​വി​ചാ​ര​ണ​യ്ക്ക് ​അ​നു​മ​തി​ ​ന​ൽ​കേ​ണ്ട​ത് ​ഗ​വ​ർ​ണ​റാ​ണ്.​ ​പ്ര​തി​യാ​ക്കു​ക​യോ​ ​അ​റ​സ്റ്റ്ചെ​യ്യു​ക​യോ​ ​ചെ​യ്താ​ൽ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ഇ​വ​രെ​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്യാ​നാ​വും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JUDGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA