SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.06 AM IST

ജെബിക്കെതിരായ സൈബർ ആക്രമണം: 34 പേർക്കെതിരെ കേസ്

1

കൊച്ചി: സമൂഹ മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി അധിക്ഷേപിക്കുകയാണെന്ന മഹിളാ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ജെബി മേത്തർ എം.പിയുടെ പരാതിയിൽ 34 പേരെ പ്രതി ചേർത്ത് കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. ഉടൻ അറസ്റ്റുണ്ടാകുമെന്ന് ഉന്നത പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ ദിവസം ഡി.ജി.പിക്ക് നൽകിയ പരാതി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് കൈമാറിയിരുന്നു. സംസ്ഥാനത്ത് യു.ഡി.എഫ് യോഗം ചേരാത്തതിലും മുന്നണിയിൽ ആലോചിക്കാതെയുള്ള ക്യാബിനറ്റ് റാങ്ക് നിയമനങ്ങളിലും പരസ്യപ്രതികരണം നടത്തിയ യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയാണ് ജെബിക്കെതിരെ സൈബർ ആക്രമണം തുടങ്ങിയത്. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത ഭാഷ ഉപയോഗിച്ച് ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നതെന്നും പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ജെബി മേത്തർ പറഞ്ഞിരുന്നു. അശ്ലീലവും അപകീർത്തികരവുമായ പരാമർശങ്ങൾ പ്രചരിപ്പിച്ച് മാനഹാനി വരുത്താനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA