SignIn
Kerala Kaumudi Online
Thursday, 29 October 2026 1.29 AM IST

സ്വാഭാവികമരണമെങ്കിൽ പോസ്റ്റുമോർട്ടം ഒഴിവാക്കാം, തീരുമാനിക്കേണ്ടത് പൊലീസും മജിസ്ട്രേറ്റും

1

തിരുവനന്തപുരം: സ്വാഭാവിക മരണങ്ങളിൽ പോസ്റ്റുമോർട്ടം ഒഴിവാക്കുന്നതിൽ തീരുമാനമെടുക്കേണ്ടത് പൊലീസും മജിസ്‌ട്രേറ്റുമാണെന്ന് മന്ത്രി കെ.മുരളീധരൻ നിയമസഭയിൽ പറഞ്ഞു. കുറ്റകൃത്യമെന്ന് സംശയമില്ലാത്ത സമയത്ത് പോസ്റ്റുമോർട്ടം വേണ്ട. ബന്ധുക്കളുടെയും ജനപ്രതിനിധികളുടെയും മൊഴിയെടുത്ത് മരണം സ്വാഭാവികമാണെന്ന് ഉറപ്പാക്കേണ്ടത് പൊലീസാണ്. മെഡിക്കോ ലീഗൽ കോഡ് പ്രകാരം മരിച്ച നിലയിൽ ആശുപത്രിയിലെത്തിക്കുകയോ ആശുപത്രിയിൽ എത്തിച്ചയുടൻ മരിക്കുകയോ ചെയ്ത കേസിൽ പോസ്റ്റുമോർട്ടം നിർബന്ധമാണ്. ഡോക്ടർമാർ പൊലീസിനെ വിവരമറിയിക്കണം. അസ്വാഭാവിക സാഹചര്യമില്ലെങ്കിൽ വിട്ടുനൽകാം. 5 മെഡിക്കൽ കോളേജുകളിലും കാസർകോട് ജനറൽ ആശുപത്രിയിലും രാത്രികാല പോസ്റ്റുമോർട്ടത്തിന് സൗകര്യങ്ങളൊരുക്കണം.

(ഫൈസൽ ബാബുവിന്റെ സബ്മിഷന് മറുപടി).

 ഹൃ​ദ​യ​രാ​ഗം​ ​പ​ദ്ധ​തി വ്യാ​പി​പ്പി​ക്കും

പ​തി​നെ​ട്ട് ​വ​യ​സി​ന് ​മേ​ൽ​ ​പ്രാ​യ​മു​ള്ള​വ​ർ​ക്കെ​ല്ലാം​ ​ജീ​വി​ത​ശൈ​ലി​ ​രോ​ഗ​നി​ർ​ണ​യം​ ​ന​ട​ത്തു​ന്ന​ ​ഹൃ​ദ​യ​രാ​ഗം​ ​പ​ദ്ധ​തി​ ​സം​സ്ഥാ​ന​ത്താ​കെ​ ​വ്യാ​പി​പ്പി​ക്കു​മെ​ന്ന് ​ആ​രോ​ഗ്യ​മ​ന്ത്രി​​ ​പ​റ​ഞ്ഞു.​ ​പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ടു​ക്കി,​ ​നി​ല​മ്പൂ​ർ,​ ​വ​ട്ടി​യൂ​ർ​ക്കാ​വ് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ന​ട​പ്പാ​ക്കും.​ (​ ​ആ​ര്യാ​ട​ൻ​ ​ഷൗ​ക്ക​ത്തി​ന്റെ​ ​സ​ബ്മി​ഷ​ന് ​മ​റു​പ​ടി​)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: K MURALEEDHARAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA