SignIn
Kerala Kaumudi Online
Tuesday, 03 November 2026 1.35 AM IST

പുതിയ യുദ്ധക്കപ്പലുകൾക്ക് 53,866 കോടിയുടെ കരാർ

warship-

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കൂടുതൽ കരുത്ത് പകരാൻ എട്ട് അത്യാധുനിക യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്നതിന് 53,866.50 കോടി രൂപയുടെ കരാറായി. കൊൽക്കത്ത ആസ്ഥാനമായ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എൻജിനീയേഴ്സ് ലിമിറ്റഡ് (ജി.ആർ.എസ്.ഇ), ഗോവ ഷിപ്പ് യാർഡ് ലിമിറ്റഡ് (ജി.എസ്.എൽ) എന്നീ പൊതുമേഖല കപ്പൽ നിർമ്മാണശാലകളുമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കരാർ. പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഇന്നലെ ഒപ്പുവച്ചത്.

അഞ്ച് യുദ്ധക്കപ്പലുകൾ ജി.ആർ.എസ്.ഇയും മൂന്നെണ്ണം ജി.എസ്.എല്ലും നിർമ്മിക്കും. നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്ത് പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ആദ്യ പദ്ധതിയെന്ന പ്രത്യേകതയും ഇതിനുണ്ട്.

അത്യാധുനിക മിസൈലുകൾ, ആയുധ സംവിധാനങ്ങൾ, സെൻസറുകൾ എന്നിവയുൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങൾ സജ്ജീകരിക്കും. ആകാശം, സമുദ്രോപരിതലം, സമുദ്രാന്തർഭാഗം എന്നിവിടങ്ങളിലെ ഭീഷണികൾ നേരിടാൻ ശേഷിയുണ്ടാകും. സമുദ്രവ്യാപാര പാതകളുടെ സുരക്ഷ, ശത്രുവിമാനങ്ങൾക്കും, ശത്രുകപ്പലുകൾക്കും അന്തർവാഹിനികൾക്കുമെതിരായ പ്രതിരോധം, തീരദേശ സംരക്ഷണം, സമുദ്ര നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്ക് പ്രയോജനപ്പെടും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA