
കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ ബാങ്കിന്റെ പാർട്ടി ചുമതല വഹിച്ചിരുന്ന സി.പി.എം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ.ചന്ദ്രനും പ്രതിപ്പട്ടികയിൽ.
കുറ്റപത്രത്തിലെ നടപടികൾ കലൂരിലെ പി.എം.എൽ.എ കോടതി അടുത്ത ദിവസം ആരംഭിക്കും. പരിശോധിച്ച് വിവരങ്ങൾ വിശകലനം ചെയ്യും. കുറവുകളോ കുഴപ്പങ്ങളോ കണ്ടെത്തിയാൽ തിരുത്തൽ ആവശ്യപ്പെട്ട് കുറ്റപത്രം തിരിച്ചുനൽകാൻ കോടതിക്ക് അധികാരമുണ്ട്. കുറ്റപത്രം അംഗീകരിച്ചാൽ കേസ് നമ്പരിട്ട് വിചാരണനടപടികൾക്കുള്ള പട്ടികയിൽ ഉൾപ്പെടുത്തും.
മറ്റ് പ്രതികൾ
എ.കെ.ബിജോയ്, പി.സതീഷ്‌കുമാർ, പി.ആർ.അരവിന്ദാക്ഷൻ, പി.പി.കിരൺ, അനിൽ ശിവാജി ജയ്ദാൽ, കെ.ബി.അനിൽകുമാർ, രാജീവൻ ചീരമ്പത്ത്, സി.കെ.ജിൽസ്, രമേശ്, ജേക്കബ് ചാക്കരി, കെ.പി.സുനിൽകുമാർ, ഒ.എച്ച്.ഗോപാലകൃഷ്ണൻ, അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, എ.ജെ.പോൾസൺ, കെ.കെ.പ്രദീപ്, അലി സാബരി, ഡേവി വർഗീസ്, എം.ജെ.അബ്ദുൽ ഖാദർ, സണ്ണി ജേക്കബ്, സുരേഷ് ബാബു, പി.ബി.സതീഷ്, കെ.ടി.അനിരുദ്ധൻ, ദീപക് സത്യപാലൻ, ടി.ആർ.സുനിൽകുമാർ, എം.എൻ.ബിജു, സി.കെ.ചന്ദ്രൻ, കെ.കെ.ദേവരാമൻ, ടി.ബി.ബൈജു, എം.ബി.ദിനേശ്, ലളിത കുമാർ, സി.എ.ജോസി, അമ്പിളി മഹേഷ്, മിനി നന്ദൻ, ടി.ആർ.പൗലോസ്, ഖാദർ ഹുസൈൻ, മഹേഷ് പറമ്പിൽ, ഇ.സി.ആന്റോ, അനിതാ വിദ്യാസാഗർ, ചന്ദ്രിക ഗോപാലകുമാർ, ശാലിനി, കെ.ഡി.സുഗതൻ, എ.എം.അസ്‌ലം, എം.എ.ജിജോ റെജി.
പ്രതിപ്പട്ടികയിലുള്ള സ്ഥാപനങ്ങൾ
തേക്കടി റിസോർട്ട്, പെസോ മാർക്കറ്റിംഗ്, പെസോ ഇൻഫ്രാ, പെസോ മെഡികെയർ, ക്രീസ് നിധി, ലക്‌സ്‌വി ഹോട്ടൽ ആൻഡ് റിസോർട്ട്, ഗോഡ്‌വിൻ പാക്‌പെറ്റ് പ്രൈവറ്റ് ലിമിറ്റഡ്, കാട്രിസ് ലൂമിനസ് ആൻഡ് സോളർ സിസ്റ്റം, ഫ്‌ലയോൺ കേബിൾസ്, വേദസൂത്ര ഹെർബൽസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |