SignIn
Kerala Kaumudi Online
Thursday, 04 June 2026 3.26 AM IST

മുഖ്യമന്ത്രിയുടെ ചിത്രം: രണ്ടുപേർക്കെതിരെ കേസ്

g

കാസർകോട്: മുഖ്യമന്ത്രി വി.ഡി. സതീശന്റെ അർദ്ധ നഗ്നചിത്രം കൃത്രിമമായി നിർമ്മിച്ച് സമൂഹമാദ്ധ്യമത്തിൽ പ്രചരിപ്പിച്ചെന്ന പരാതിയിൽ രണ്ടുപേർക്കെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു. ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ.ജോർജ് നൽകിയ പരാതിയിൽ ഷാജഹാൻ,സ്‌നേഹജൻ എന്നിവരുടെ പേരിലാണ് കേസ്. മേയ് 30ന് രാവിലെ 'ഈസ്റ്റ് എളേരി' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ സമൂഹത്തിൽ കലാപം ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ സതീശന്റെ അർദ്ധനഗ്ന ചിത്രം കൃത്രിമമായി നിർമ്മിച്ച് അപമാനകരമായ രീതിയിൽ പ്രചരിപ്പിച്ചെന്നാണ് ആരോപണം. ചിറ്റാരിക്കൽ സബ് ഇൻസ്‌പെക്ടർ എം.പി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA