
പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻബാബുവിന്റെ മരണത്തിൽ കുറ്റാരോപിതയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യയെ ന്യായീകരിച്ച് സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം പി.ബി.ഹർഷകുമാർ. ദിവ്യയുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറയാനില്ലെന്ന് ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി,കുടുംബത്തിനൊപ്പം നിന്ന സി.പി.എം ജില്ലാ ഘടകത്തിന്റെ നിലപാടിനെതിരാണ് ഹർഷകുമാറിന്റെ നിലപാട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |