SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

സർക്കാരിനു തിരിച്ചടി, പൊലീസ് അസോസിയേഷൻ പുനഃസംഘടനയ്‌ക്ക് സ്റ്റേ

fgh

അഡ്ഹോക് സമിതിക്കും വിലക്ക്

കൊച്ചി: പൊലീസ് അസോസിയേഷനുകളുടെ അംഗത്വഘടന മാറ്റാനും പുനഃസംഘടിപ്പിക്കാനുമുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനവും ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ വിലക്കി. കേരള പൊലീസ് അസോസിയേഷൻ (കെ.പി.എ) നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്.

ഹർജി ഫയലിൽ സ്വീകരിച്ച കോടതി, സർക്കാരിനും ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറിക്കും പൊലീസ് മേധാവിക്കും നോട്ടീസയച്ചു. ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പൊലീസ് അസോസിയേഷനുകൾ പുനഃസംഘടിപ്പിക്കുന്നതിനു മതിയായ കാരണങ്ങളൊന്നും കാണുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ, കേരള സീനിയർ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ എന്നീ സംഘടനകളുടെ ഭരണസമിതി പിരിച്ചുവിട്ടായിരുന്നു സർക്കാർ ഉത്തരവ്. പകരം സിവിൽ പൊലീസ് ഓഫീസർ മുതൽ ഗ്രേഡ് എസ്‌.ഐ വരെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള പൊലീസ് അസോസിയേഷനും എസ്‌.ഐ മുതൽ എസ്.പി വരെയുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേരള സീനിയർ പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷനും പുനസംഘടിപ്പിക്കാനായിരുന്നു നിർദ്ദേശം. സെപ്തംബർ 30നകം പുതിയ ഭരണസമിതി നിലവിൽ വരണമെന്നും അതുവരെ അഡ്‌ഹോക് കമ്മിറ്റി രൂപീകരിക്കണമെന്നും സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നു.

തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികൾ മരവിപ്പിച്ച് അഡ്‌ഹോക്ക് കമ്മിറ്റികൾ രൂപീകരിച്ചത് ചട്ടവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഹർജി ആഗസ്റ്റ് 6ന് വീണ്ടും പരിഗണിക്കും.

സ​ർ​ക്കാ​രി​നേ​റ്റ​ ​പ്ര​ഹ​രം​:​ ഗോ​വി​ന്ദ​ൻ

പൊ​ലീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​കേ​സി​ലെ​ ​വി​ധി​ ​യു.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന് ​ഏ​റ്റ​ ​പ്ര​ഹ​ര​മാ​ണെന്ന് സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ഗോ​വി​ന്ദ​ൻ. അ​ഴി​മ​തി​യി​ലൂ​ടെ​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​സ്ഥ​ലം​മാ​റ്റ​ങ്ങ​ൾ​ ​ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പൊ​ലീ​സ് ​അ​സോ​സി​യേ​ഷ​നു​ക​ളു​ടെ​ ​നി​യ​ന്ത്ര​ണം​ ​കോ​ൺ​ഗ്ര​സി​ന് ​കീ​ഴി​ൽ​ ​കൊ​ണ്ടു​വ​രാ​നാ​ണെന്നും അദ്ദേഹം പറഞ്ഞു.​

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KKL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA