SignIn
Kerala Kaumudi Online
Saturday, 01 August 2026 3.09 AM IST

തിലകൻ സ്മാരക പുരസ്കാരം പ്രൊഫ. അലിയാർക്ക്

photo

കൊല്ലം: നടൻ തിലകന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടുന്ന കൊല്ലന്റഴികം തെറ്റിക്കുഴി തിനവിള കുടുംബാംഗങ്ങൾ രൂപീകരിച്ച, തിലകൻ ഫൗണ്ടേഷൻ ഏ‌ർപ്പെടുത്തിയ പ്രഥമ തിലകൻ സ്മാരക പുരസ്കാരം നടനും നാടകകൃത്തുമായ പ്രൊഫ.അലിയാർക്ക്. നാളെ രാവിലെ 10.30ന് കടപ്പാക്കട സ്പോർട്സ് ക്ളബ്ബ് ഹാളിൽ നടക്കുന്ന ചടങ്ങിൽ വിഷ്ണുമോഹൻ എം.എൽ.എ പുരസ്കാരം സമർപ്പിക്കും. പത്രസമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ് വി.ശശിധരൻ, സെക്രട്ടറി ഗിരി പല്ലവി, ട്രഷറർ ഡോ.ഷീല, നേതാജി രാജേന്ദ്രൻ, ഷീബ ദിവാകരൻ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA