SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.07 AM IST

ബലിദാനി കുടുംബങ്ങളെ കാണാൻ നിതിൻ നബിൻ

d

തിരുവനന്തപുരം: ബി.ജെ.പിക്കും സംഘപരിവാർ പ്രസ്ഥാനങ്ങൾക്കുമായി ജീവൻ ബലിനൽകിയവരുടെ കുടുംബാംഗങ്ങളെ കാണാൻ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ എത്തും. 5ന് കണ്ണൂർ കൂത്തുപറമ്പ് വജ്ര ഓഡിറ്റോറിയത്തിലാണ് കൂടിക്കാഴ്ച. ആദ്യമായാണ് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ സംസ്ഥാനത്തെ ബലിദാനി കുടുംബങ്ങളെ ഒരുമിച്ച് കാണാനെത്തുന്നത്. അവർക്കൊപ്പം ഓണസദ്യയും കഴിക്കും. ബലിദാനി കുടുംബങ്ങളുടെ സംഗമം നടത്തണമെന്ന താൽപര്യം പ്രകടിപ്പിച്ചത് രാജ്യസഭാംഗം സി.സദാനന്ദനാണ്. സംസ്ഥാനത്ത് നാലിന് എത്തുന്ന ദേശീയ അദ്ധ്യക്ഷൻ തിരുവനന്തപുരത്ത് പാർട്ടി സംസ്ഥാന സമിതിയോഗത്തിലും കോർ കമ്മിറ്റി യോഗത്തിലും പങ്കെടുത്ത ശേഷം കണ്ണൂരിലേക്ക് തിരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA