
തിരുവനന്തപുരം: കെ.എസ്.ആർ.ടിസിയ്ക്ക് ടിക്കറ്റ് വരുമാനത്തിൽ വീണ്ടും ചരിത്രനേട്ടം. ആഗസ്റ്റ് 31ന് 10.82 കോടി ലഭിച്ചു. ശബരിമല സീസൺ ഒഴികെയുള്ള കാലയളവിൽ കെ.എസ്.ആർ.ടി.സി നേടിയ ഏറ്റവും ഉയർന്ന പ്രതിദിന ടിക്കറ്റ് വരുമാനമാണിത്. കഴിഞ്ഞ വർഷം ഇതേ ദിവസം 10.19 കോടിയായിരുന്നു വരുമാനം. ആഗസ്റ്റ് 31ന് 15.66 ലക്ഷം കിലോമീറ്റർ സർവീസ് നടത്തിയപ്പോൾ കിലോമീറ്ററിന് ലഭിച്ചത് 69.09 രൂപ. കഴിഞ്ഞ വർഷം ഇതേ ദിവസം 64.89 രൂപയായിരുന്നു. ഒരു ബസിന് ലഭിച്ച ശരാശരി വരുമാനം 23,477 രൂപയായി. കഴിഞ്ഞ വർഷം ഇത് 22,123 രൂപയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |