
തിരുവനന്തപുരം: പയ്യന്നൂർ, തളിപ്പറമ്പ് പ്രസംഗങ്ങളിൽ പിണറായി വിജയൻ വിശദീകരിച്ചത് പാർട്ടി സംസ്ഥാനകമ്മിറ്റിയും കേന്ദ്രകമ്മിറ്റിയും റിപ്പോർട്ട് ചെയ്ത കാര്യങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടു. ഒന്നരമണിക്കൂർ നീണ്ട പ്രസംഗത്തിൽ ഏതെങ്കിലും ഒരു ഭാഗമെടുത്ത് പറഞ്ഞിട്ട് കാര്യമില്ല. പ്രതിപക്ഷനേതാവ് കണ്ണൂരിൽ നാല് യോഗങ്ങളിലാണ് പങ്കെടുത്തത്. നാലിടത്തും കേന്ദ്ര കമ്മിറ്റിയുടെയും സംസ്ഥാന കമ്മിറ്റിയുടെയും റിപ്പോർട്ടുകൾ അടിസ്ഥാനപ്പെടുത്തിയാണ് സംസാരിച്ചത്. കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. വി.കുഞ്ഞികൃഷ്ണന്റെയും ടി.കെ ഗോവിന്ദൻ്റേയും നിലപാടുകളെ ശക്തിയായി വിമർശിച്ച ഭാഗത്താണ് ജനങ്ങൾക്ക് ഇവരെ അത്രത്തോളം പൂർണമായി മനസ്സിലാക്കാനായില്ല എന്ന് പിണറായി പറഞ്ഞത്. ജനങ്ങൾ എങ്ങനെ തെറ്റിദ്ധരിക്കപ്പെട്ടു എന്നത് സംബന്ധിച്ചായിരുന്നു പ്രസംഗത്തിന്റെ ആദ്യഭാഗം. പയ്യന്നൂരിൽ പാർട്ടി വോട്ട് പോലും മാറി ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ ജനങ്ങൾക്കാണോ പാർട്ടിക്കാണോ തെറ്റുപറ്റിയതെന്ന ചോദ്യത്തിന് എം.വി.ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചില്ല. പാർട്ടിക്ക് വീഴ്ചയില്ല എന്നാണോ എന്ന ചോദ്യത്തോടും പ്രതികരിച്ചില്ല.
ചർച്ചയ്ക്ക് ശേഷം കത്ത് നൽകും
തിരുവനന്തപുരം:പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് സി.പി.ഐയുമായി കൂടിയാലോചിച്ച ശേഷം സ്പീക്കർക്ക് കത്തുകൊടുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലവിലെ തർക്കവും ഒരു കത്തുകൊടുക്കേണ്ട കാര്യം മാത്രമേയുള്ളൂവെന്ന പിണറായി വിജയൻ്റെ പരാമർശവും ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതികരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |