SignIn
Kerala Kaumudi Online
Friday, 04 September 2026 1.41 AM IST

ബോർഡ് വിഭജനം ഉടൻ: സണ്ണിജോസഫ്

1

തിരുവനന്തപുരം: ബോർഡ്, കോർപറേഷൻ വിഭജനം ഉടൻ പൂർത്തിയാക്കുമെന്നും സർക്കാർ - പാർട്ടി ഏകോപനം ശക്തിപ്പെടുത്തുമെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ്. സർക്കാരിന്റെ നൂറുദിനം ഗംഭീര വിജയമായിരുന്നെന്ന് രാഷ്ട്രീയകാര്യ സമിതിയോഗം വിലയിരുത്തിയെന്നും വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങൾ പൂർണതൃപ്തരാണ്. ഓണാഘോഷം ഗംഭീരമാക്കി. ഭക്ഷ്യവസ്തുക്കൾ സുലഭമായിരുന്നു. ഓപ്പറേഷൻ തുഫാൻ വൻ വിജയമായി. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മികച്ച രീതിയിൽ പ്രവർത്തിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ദീർഘകാല പദ്ധതി നടപ്പാക്കും.

പാലക്കാട് ഡിവിഷനിൽ നിന്നു മംഗലാപുരത്തെ അടർത്തിമാറ്റിയതിനെതിരെ എം.പിമാരുടെ നേതൃത്വത്തിൽ സമരം തുടരും. മദ്യനയം പാർട്ടിയിൽ ചർച്ച ചെയ്ത് തീരുമാനിക്കും. കേരളത്തിന്റെ മതേതര സ്വഭാവം നിലനിറുത്തി മാത്രമേ പി.എം ശ്രീയുമായി മുന്നോട്ടുപോകൂ. വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ , ജനറൽ സെക്രട്ടറി നെയ്യാറ്റിൻകര സനൽ എന്നിവരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA