
തിരുവനന്തപുരം: കേരളത്തിൽ പ്രക്ഷോഭങ്ങളെ പൊലീസ് രാജ് കൊണ്ട് നേരിടാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എസ്.സഞ്ജീവിനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അനുകൂല നിലപാട് തുടരുകയാണ്. വന്ദേമാതരത്തിന്റെ രണ്ട് ചരണം പാടിയാൽ മതിയെന്നായിരുന്നു മുൻനിലപാട്. എന്നാൽ സർവകലാശാലയിൽ അടക്കം അത് മുഴുവനായും പാടുകയാണ്. പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള നീക്കമാണ് നടത്തുന്നത്. ഡൽഹിയിൽ പെല്ലറ്റ് എങ്കിൽ ഇവിടെ മറ്റു വഴികളാണ്. പൊലീസിനെ തിരുത്താൻ സർക്കാർ തയ്യാറാകണം. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭം നേരിടേണ്ടി വരും. മർദ്ദനത്തിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ തിരുവനന്തപുരത്ത് ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. കേരള സർവകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിക്കണ്ടേ എന്നും പിണറായി ചോദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |