SignIn
Kerala Kaumudi Online
Friday, 04 September 2026 1.41 AM IST

തിരുവോണസദ്യയിൽ വീഴ്ചയില്ല: കെ.ജയകുമാർ

1

തിരുവനന്തപുരം: തിരുവോണ സദ്യ നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. 3000 ഭക്തർക്ക് ഓണസദ്യ നൽകി. മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. ഓണസദ്യ നൽകുന്നതിൽ എല്ലാ മുന്നൊരുക്കവും പാലിച്ചിട്ടുണ്ട്. ആവശ്യമില്ലാത്ത ദുരൂഹത പരത്തേണ്ട. ഇത്തവണ സദ്യ നടത്താൻ പൊലീസുകാരും മേൽശാന്തിയും മുന്നോട്ടുവന്നില്ല. ജീവനക്കാർ പണം പിരിച്ച് സദ്യ നടത്തുന്നത് ദേവസ്വം ബോർഡ് വേണ്ടെന്ന് വച്ചിരുന്നെന്നും കെ.ജയകുമാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA