SignIn
Kerala Kaumudi Online
Friday, 04 September 2026 1.41 AM IST

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ തുടർ നടപടികൾ ഒരാഴ്ചയ്ക്കകം അറിയിക്കണം

1

കൊച്ചി: സംസ്ഥാനത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് വീണ്ടും ഹൈക്കോടതിയുടെ നിർദ്ദേശം. ഒരാഴ്ചയ്‌ക്കകം തുടർനടപടികൾ അറിയിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു.മാനസികാരോഗ്യ കേന്ദ്രങ്ങളെ 'ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ" ആക്കാനുള്ള സർക്കാർ തീരുമാനം കോടതി സ്വാഗതം ചെയ്തു.

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. സംസ്ഥാനത്തെ മൂന്ന് സർക്കാർ മാനസികാരോഗ്യ കേന്ദ്രങ്ങളും സന്ദർശിച്ച കോടതി കേന്ദ്രങ്ങളുടെ പേരുമാറ്റണമെന്നതടക്കമുള്ള നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരുന്നു. നിലവിലെ സ്ഥിതി തുടരാനാകില്ലെന്ന് കോടതി ആവർത്തിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MANASIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA