
തിരുവനന്തപുരം: പാർട്ടി വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കാനുള്ള തെറ്റുതിരുത്തൽ റിപ്പോർട്ടിന്റെ കരട് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു. 7, 8 തീയതികളിലെ സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് അന്തിമമാക്കും. സംസ്ഥാന കമ്മിറ്റിയും കേന്ദ്ര കമ്മിറ്റിയും അംഗീകരിച്ച അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കരട് തയ്യാറാക്കിയത്. പൊതുജനങ്ങളിൽ നിന്നും ലഭിച്ച പ്രതികരണം കൂടി ഉൾപ്പെടുത്തി. പാർട്ടി ഏതൊക്കെ രീതിയിലാണ് മാറേണ്ടത്, നേതക്കളുടെ പ്രവർത്തന ശൈലിയിലെ മാറ്റം, നയപരമായ കാര്യങ്ങൾ എന്നിവയാണ് റിപ്പോർട്ടിൽ പ്രധാനമായും പരാമർശിക്കുന്നതെന്ന് സൂചന. നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കാൻ നടത്തേണ്ട പ്രവർത്തനവും റിപ്പോർട്ടിലുണ്ട്. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്ക് വീഴ്ച പറ്റിയെന്ന് സ്വയം വിമർശനമായി റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. പാർട്ടിയുടെ ചില കമ്മിറ്റികളിൽ സംഘടനാ ദൗർബല്യം നിലനിൽക്കുന്നതായി കണ്ടെത്തിയിരുന്നു. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്നും സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. മറികടക്കാൻ ജനങ്ങളുമായി പാർട്ടി നേതാക്കൾ കൂടുതൽ ബന്ധമുണ്ടാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ടെന്നാണ് സൂചന.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |