SignIn
Kerala Kaumudi Online
Friday, 04 September 2026 1.33 AM IST

ഊരാളുങ്കൽ അടക്കം 46 ഏജൻസികളുടെ അക്രഡിറ്റേഷൻ നീട്ടി

1

തിരുവനന്തപുരം: ഊരാളുങ്കൽ ലേബർ സൊസൈറ്റി ഉൾപ്പെടെ 46 ഏജൻസികളുടെ അക്രഡിറ്റേഷൻ കാലാവധി സർക്കാർ നീട്ടി നൽകി. ആഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണിത്. പുതിയ ഉത്തരവ് ഉണ്ടാകും വരെയാണ് നീട്ടിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് ഊരാളുങ്കലിന്റെ അക്രഡിറ്റേഷൻ നീട്ടുന്നത്. 46 ഏജൻസികളിൽ ഊരാളുങ്കൽ ഉൾപ്പെടെ ആറ് സ്ഥാപനങ്ങളാണ് സർക്കാർ ഇതര ഏജൻസികൾ. ടെൻഡറില്ലാതെ സർക്കാർ ജോലികളുടെ കരാർ എടുക്കാനുള്ള അനുമതിയാണ് ഈ സ്ഥാപനങ്ങൾക്ക് ഇതിലൂടെ ലഭിക്കുന്നത്. പ്രവർത്തന മികവ് പരിഗണിച്ചാണ് കാലാവധി നീട്ടി നൽകുന്നതെന്നാണ് ഇതുസംബന്ധിച്ച ധനവകുപ്പിന്റെ ഉത്തരവിലുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA