SignIn
Kerala Kaumudi Online
Friday, 04 September 2026 1.33 AM IST

സജി ചെറിയാന് പാർട്ടി ഭരണഘടന അറിയില്ല

1

സി​.പി​.എം സംസ്ഥാന സെക്രട്ടേറി​യറ്റ് അംഗം സജി ചെറിയാന് പാർട്ടി ഭരണഘടന അറിയില്ല. പാർട്ടി ക്ലാസ് എടുക്കാനുള്ള കഴിവില്ല. സജി ചെറിയാൻ എന്ത് തീരുമാനിക്കുന്നുവോ അതാണ് ആലപ്പുഴയിലെ പാർട്ടി. തോമസ് ഐസക്കിന് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കില്ല. യാഥാർത്ഥ്യം പറയുന്നവരെ ചീത്ത വിളിച്ചതുകൊണ്ട് കാര്യമില്ല. സി.പി.എമ്മിന് നേതൃദാരിദ്ര്യമാണ്. തെറ്റുതിരുത്താൻ പാർട്ടിക്ക് ആഗ്രഹമില്ല. സംസ്ഥാന കമ്മിറ്റി അംഗം സി​.ബി​.ചന്ദ്രബാബുവി​ന്റെ സാമ്പത്തിക സ്രോതസ് പരിശോധിക്കണം. സി​.എസ്.സുജാതയ്ക്ക് തെറ്റ് തുറന്നു പറയാൻ ധൈര്യമില്ല. സി.പി.ഐക്ക് പ്രതിപക്ഷ ഉപനേതാവ് പദവിക്ക് അർഹതയുണ്ട്. ജോൺ ബ്രിട്ടാസിനെ പോലുള്ളവരാണ് പിണറായിയെ നയിക്കുന്നത്.

ജി.സുധാകരൻ

എം.എൽ.എ

 വ​ന​വി​സ്തൃ​തി​ ​ക​ണ​ക്ക് തി​രു​ത്ത​ണം

123​ ​പ​രി​സ്ഥി​തി​ലോ​ല​ ​വി​ല്ലേ​ജു​ക​ളി​ലെ​ ​വ​ന​വി​സ്തൃ​തി​ ​സം​ബ​ന്ധി​ച്ച​ ​വ​നം​വ​കു​പ്പി​ന്റെ​ ​തെ​റ്റാ​യ​ ​ക​ണ​ക്ക് ​തി​രു​ത്ത​ണം.​ ​വ​നം​വ​കു​പ്പ് ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ​സം​സ്ഥാ​ന​ത്തെ​ 1,664​ ​വി​ല്ലേ​ജു​ക​ളി​ൽ​ 448​ ​എ​ണ്ണ​ത്തി​ലാ​ണ് ​വ​ന​ഭൂ​മി​യു​ള്ള​ത്.​ 2024​ലെ​ ​ക​ണ​ക്ക​നു​സ​രി​ച്ച് ​ആ​കെ​ ​വ​ന​വി​സ്തൃ​തി​ 11536.251​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​റാ​ണെ​ങ്കി​ലും​ 123​ ​പ​രി​സ്ഥി​തി​ ​ലോ​ല​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​ഇ​ത് 9107​ ​ച​തു​ര​ശ്ര​ ​കി​ലോ​മീ​റ്റ​റാ​ണെ​ന്ന​ ​ക​ണ്ടെ​ത്ത​ൽ​ ​തെ​റ്റാ​ണ്.​ ​തെ​റ്റ് ​തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ​ ​വ​നം​വ​കു​പ്പ് ​നി​യ​മ​വി​രു​ദ്ധ​ ​കു​ടി​യി​റ​ക്കി​ന് ​മു​തി​ർ​ന്നേ​ക്കാം.​ ​മു​ഖ്യ​മ​ന്ത്രി​യും​ ​വ​നം​വ​കു​പ്പ് ​മ​ന്ത്രി​യും​ ​കേ​ന്ദ്ര​ ​വ​നം​ ​പ​രി​സ്ഥി​തി​ ​മ​ന്ത്രി​യെ​ ​ക​ണ്ട് ​ക​ണ​ക്കു​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​തി​രു​ത്ത​ണം.

ജോ​സ് ​കെ.​മാ​ണി
ചെ​യ​ർ​മാ​ൻ,​ ​കേ​ര​ള​ ​കോ​ൺ.​ ​(​എം)

ഐ​സ​ക് ​പാ​ർ​ട്ടി​ ​നി​ല​പാ​ടു​ക​ൾ​ക്ക​പ്പു​റം
പോ​വി​ല്ല​:​ ​എ​ള​മ​രം

തോ​മ​സ് ​ഐ​സ​ക് ​പാ​ർ​ട്ടി​ ​നി​ല​പാ​ടു​ക​ൾ​ക്ക​പ്പു​റ​ത്തേ​ക്ക് ​പോ​കി​ല്ല.​ ​പ​റ​ഞ്ഞ​തി​ന്റെ​ ​അ​ർ​ത്ഥം​ ​പൂ​ർ​ണ​മാ​യി​ ​മ​ന​സി​ലാ​ക്ക​ണം.​ ​പ​ല​ ​സ​ന്ദ​ർ​ഭ​ങ്ങ​ളി​ലും​ ​ചോ​ദി​ക്കു​ന്ന​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​നേ​താ​ക്ക​ൾ​ ​പ​ല​ ​അ​ഭി​പ്രാ​യ​ങ്ങ​ളും​ ​പ​റ​യും.​ ​അ​തി​ലെ​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​വാ​ക്കോ​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​നി​ന്ന് ​അ​ട​ർ​ത്തി​യെ​ടു​ത്ത് ​സം​സാ​രി​ക്കു​മ്പോ​ൾ​ ​അ​തി​ൽ​ ​അ​ർ​ത്ഥ​വ്യ​ത്യാ​സം​ ​തോ​ന്നി​യേ​ക്കാം.​ ​സ​ന്ദ​ർ​ഭ​ത്തി​ന് ​അ​നു​സ​രി​ച്ചാ​ണ് ​ഓ​രോ​ ​വാ​ക്കി​ന്റെ​യും​ ​അ​ർ​ത്ഥം.​ ​പാ​ർ​ട്ടി​യു​ടെ​ ​ന​യ​ത്തി​ലോ​ ​തീ​രു​മാ​ന​ത്തി​ലോ​ ​വ്യ​ത്യ​സ്ത​മാ​യ​ ​തീ​രു​മാ​നം​ ​ഐ​സ​ക് ​പ​റ​യി​ല്ല.​ ​അ​തി​നാ​യി​ ​മാ​ത്രം​ ​പ​ത്ര​സ​മ്മേ​ള​നം​ ​വി​ളി​ച്ച​താ​വി​ല്ല.​ ​കാ​ന്ത​പു​ര​ത്തി​ന്റെ​ ​പ്ര​സ്താ​വ​ന​ ​തെ​റ്റ് ​ത​ന്നെ​യാ​ണ്.​ ​ഏ​ത് ​വേ​ദി​യി​ൽ​ ​പ​റ​ഞ്ഞാ​ലും​ ​സ്ത്രീ​വി​രു​ദ്ധ​മാ​യ​തി​നെ​ ​എ​തി​ർ​ക്കും.

എ​ള​മ​രം​ ​ക​രീം.
ദേ​ശീ​യ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
സി.​ഐ.​ടി.​യു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA