SignIn
Kerala Kaumudi Online
Saturday, 10 October 2026 1.06 AM IST

ഭൂമികൈയേറ്റ കേസുകൾ മെല്ലെപ്പോക്കിൽ

sf

കൊച്ചി: ഭൂമി കൈയേറ്റവും ഉടമസ്ഥാവകാശവും സംബന്ധിച്ച മൂന്നാറിലെയടക്കം കേസുകളിൽ സർക്കാരിന്റെ മെല്ലെപ്പോക്കിൽ ഹൈക്കോടതിയുടെ വിമർശനം. രണ്ട് പതിറ്റാണ്ടായി തുടരുന്ന നിയമ പോരാട്ടത്തിന് ശേഷവും ഭൂമിയുടെ സ്വഭാവം (തരം) വ്യക്തമാക്കാൻ സർക്കാരിന് കഴിയാത്ത സാഹചര്യമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.

പ്രകൃതിയെ ചൂഷണം ചെയ്യുന്നതിന്റെ പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണെന്നും, ദുരന്തങ്ങൾ സംഭവിച്ച ശേഷം പരിഹാരം തേടുന്നതിനേക്കാൾ മുൻകരുതലെടുക്കുന്നതിലാണ് കാര്യമെന്നും കോടതി ഓർമ്മിപ്പിച്ചു. 2024ൽ കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയും പ്രത്യേക അന്വേഷണ സംഘവും (എസ്.ഐ.ടി) ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.ഡിജിറ്റൽ സർവേയുടെ പുരോഗതി, മോണിറ്ററിംഗ് കമ്മിറ്റിയുടെ പ്രവർത്തനം എന്നിവ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. 1964ലെ കേരള ഭൂമി പതിച്ചുനൽകൽ ചട്ടപ്രകാരം പതിച്ചു നൽകാവുന്ന ഭൂമിയുടെ പട്ടിക ലഭ്യമാണോയെന്ന് വ്യക്തമാക്കാനും ഉത്തരവിട്ടു. കേസ് 15ന് വീണ്ടും പരിഗണിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA