SignIn
Kerala Kaumudi Online
Saturday, 10 October 2026 1.32 AM IST

സർക്കാർ വാദങ്ങൾ ഏശിയില്ല, കുറ്റാരോപിതർ ഒരു ഡസൻ

READ ENGLISH VERSION
a

കൊച്ചി: ഇ.ഡിയെ അന്വേഷണ ഏജൻസിയായി കാണാനാകില്ലെന്നും റിപ്പോർട്ടിലെ വസ്തുതകൾ ഉറപ്പിക്കാൻ പ്രാഥമിക അന്വേഷണം അനിവാര്യമാണെന്നുമുള്ള സർക്കാർ വാദം വിലപ്പോയില്ല. അന്വേഷണത്തിനിടെ നിയമലംഘനത്തിന്റെ തെളിവുകൾ ലഭിച്ചാൽ തുടർനടപടികൾക്കായി ഉചിതമായ ഏജൻസിക്ക് കൈമാറണമെന്ന് പി.എം.എൽ.എ നിയമത്തിൽ വ്യവസ്ഥയുണ്ട്. സെക്‌ഷൻ 66(2) പ്രകാരം ഇ.ഡി ഇത്തരത്തിൽ റിപ്പോർട്ട് നൽകിയാൽ കേസെടുക്കാൻ ബാദ്ധ്യതയുണ്ടെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.

മാത്യു കുഴൽനാടൻ എം.എൽ.എ അടക്കം നൽകിയ ഹർജികൾ വിജിലൻസ് കോടതി തള്ളിയതും ഹൈക്കോടതിയും സുപ്രീംകോടതിയും ശരിവച്ചതും അഡ്വക്കേറ്റ് ജനറൽ ജാജു ബാബു ചൂണ്ടിക്കാട്ടിയിരുന്നു. സി.എം.ആ‌ർ.എല്ലിന്റെ ഡയറിയിൽ കണ്ടതിന് തെളിവു മൂല്യമില്ലെന്നും രേഖകൾ ഹാജരാക്കിയില്ലെന്നും വിലയിരുത്തിയായിരുന്നു ആ വിധി.

ആദ്യകേസ് തീർപ്പാക്കിയശേഷം ലഭിച്ച തെളിവുകളാണ് ഇ.ഡി ഹാജ

രാക്കിയതെന്നും അതിനാൽ അന്നത്തെ സുപ്രീംകോടതി വിധിയടക്കം വിജിലൻസ് അന്വേഷണത്തിന് തടസമല്ലെന്ന് കോടതി വിലയിരുത്തി.

കുറ്റാരോപിതരും കുറ്റവും

( ഇ.ഡി റിപ്പോർട്ട് പ്രകാരം)

1. പിണറായി വിജയൻ: മകൾ വീണവഴി 3.28 കോടിരൂപ കൈക്കൂലി വാങ്ങി.

2. മുഹമ്മദ് റിയാസ് : കൈക്കൂലി വീണയും കൂട്ടാളികളുംവഴി ദുബായിലേക്ക് കടത്തി.

3. വീണ: പിണറായിക്കും റിയാസിനുംവേണ്ടി കൈക്കൂലിപ്പണം ശേഖരിക്കാനും കൈമാറാനും സഹായിച്ചു.

4. എക്സാലോജിക് സൊല്യൂഷൻസ് : വ്യാജ പണമിടപാടുകൾക്കായി ഉപയോഗിച്ച കമ്പനി.

5. ശശിധരൻ കർത്ത: കൈക്കൂലി നൽകി.

6. പി. സുരേഷ്‌കുമാർ: കൈക്കൂലി നൽകാൻ സഹായിച്ചു.

7. എംപവർ ഇന്ത്യ ക്യാപ്പി​റ്റൽ ഇൻവെസ്റ്റ്‌മെന്റ്സ് : കൈക്കൂലിപ്പണം കൈമാറാൻ ഉപയോഗിച്ച സ്ഥാപനം.

8. ഷൈജൽ, 9. പി. നിഖിൽ, 10. വാരിസ് എന്ന ഹസൻ വാരിഷ്, 11. വി.പി. ഫൈജാസ്, 12. എം. നന്ദുലാൽ : വീണയെയും റിയാസിനെയും കോഴപ്പണം ശേഖരിക്കാനും കൈമാറാനും സഹായിച്ചു.

13. കണ്ടാലറിയാവുന്ന മറ്റുള്ളവർ: ഗൂഢാലോചനയിലും പണം കൈമാറ്റത്തിലും സഹായിച്ചവർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA