SignIn
Kerala Kaumudi Online
Sunday, 18 October 2026 1.23 AM IST

പുതുയുഗ വനിത നയം മാർച്ച് 8ന് : മന്ത്രി ബിന്ദുകൃഷ്ണ

f

തിരുവനന്തപുരം : വനിതകളുടെ ഉന്നമനത്തിനായി പുതുയുഗ വനിത നയം മാർച്ച് എട്ടിന് നടപ്പിലാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു. ഇതിനു മുന്നോടിയായി നവംബർ രണ്ടിന് തിരുവന്തപുരത്ത് വിപുലമായ ചർച്ച സംഘടിപ്പിക്കും. സംസ്ഥാന വനിതാ കമ്മിഷൻ സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറും ബോധവത്കരണ ക്ലാസും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പത്തോ അധിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായും രൂപീകരിക്കണം. ചെറിയ സ്ഥാപനങ്ങളിലെ പരാതി പരിഹരിക്കാൻ ലോക്കൽ കമ്മിറ്റികളും വേണം. പരാതി നൽകിയാൽ തൊഴിൽ നഷ്ടപ്പെടുമോയെന്ന ഭയം പലർക്കുമുണ്ട്. ആഭ്യന്തര പരിഹാര സെൽ പേരിനു മാത്രമാണ്. പരാതി നൽകുന്ന സ്ത്രീ അപമാനവും ആക്ഷേപിക്കലും ഒറ്റപ്പെടലും അനുഭവിക്കുകയാണ്. നിയമങ്ങൾ എങ്ങനെ വളച്ചൊടിക്കാമെന്ന് ഗവേഷണം നടത്തുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സ്ത്രീ സാക്ഷരതയിൽ മുന്നിട്ട് നിൽക്കുന്ന കേരളത്തിലാണ് സ്ത്രീകൾക്കു നേരെ ഏറ്റവും കൂടുതൽ അക്രമം നടക്കുന്നതും. സ്ത്രീ സുരക്ഷ അവകാശമാണെന്നും മന്ത്രി പറഞ്ഞു.

വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി.സതീദേവി അദ്ധ്യക്ഷത വഹിച്ചു. ജി.വേണുഗോപാൽ, മേരി പുഷ്പം, അഡ്വ.ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി.വി.ആർ. മഹിളാമണി, പി.കുഞ്ഞയിഷ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA