SignIn
Kerala Kaumudi Online
Monday, 19 October 2026 1.16 AM IST

പിണറായിയെ ചോദ്യം ചെയ്യാൻ ഇ.ഡിക്ക് തുറുപ്പുചീട്ട് മൊഴികൾ

k

കൊച്ചി:മാസപ്പടിക്കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യുന്നത്, സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്(എസ്.എഫ്.ഐ.ഒ) റിപ്പോർട്ടിൻറേയും സി.എം.ആർ.എല്ലിലെ ഉന്നതരുടെ മൊഴികളുടേയും അന്വേഷണത്തിലെ കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിലാകും.

ആദായനികുതി വകുപ്പ്, എസ്.എഫ്.ഐ.ഒ, ഇ.ഡി എന്നിവയുടെ അന്വേഷണവും മൊഴികളും പ്രകാരമാണ് അഴിമതിക്കേസിലെ ചോദ്യം ചെയ്യൽ. രേഖകളും മൊഴികളും അടിസ്ഥാനമാക്കിയുള്ള ചോദ്യാവലിയിൽ വ്യക്തമായ മറുപടി ഇ.ഡി ആവശ്യപ്പെടും.

എസ്.എഫ്.ഐ.ഒ 2024ജനുവരി 31നാണ് അന്വേഷണം ആരംഭിച്ചത്. എസ്.എഫ്.ഐ.ഒ കേസ് അടിസ്ഥാനമാക്കി 2024മാർച്ചിൽ ഇ.ഡിയും കേസെടുത്തു. സി.എം.ആർ.എൽ മാനേജിംഗ് ഡയറക്‌ടർ ശശിധരൻ കർത്ത, മുൻ ചീഫ് ഫിനാൻസ് ഓഫീസർമാരായ പി.സുരേഷ്‌കുമാർ, കെ.എസ്.സുരേഷ്‌കുമാർ, വീണാവിജയൻ തുടങ്ങി 12പേരുടെ മൊഴികൾ ഇ.ഡി രേഖപ്പെടുത്തിയിട്ടുണ്ട്.

പിണറായിവിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് വീണയ്‌ക്ക് പണം നൽകിയതെന്ന് ശശിധരൻകർത്തയും മുൻ ചീഫ് ഫിനാൻസ് ഓഫീസർമാരും മൊഴി നൽകിയിട്ടുണ്ട്. ഇവയായിരിക്കും പിണറായിയെ ചോദ്യം ചെയ്യുമ്പോൾ ഇ.ഡി തുറുപ്പുചീട്ടാക്കുക.

ഇ.ഡി ഭീഷണിപ്പെടുത്തിയും നിർബന്ധിച്ചും മൊഴി നൽകിച്ചതാണെന്ന് ഇവർ വെളിപ്പെടുത്തിയിരുന്നു. തിരുത്തൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. ഇ.ഡി രജിസ്റ്റർ ചെയ്യുന്ന കേസുകൾ കുറ്റപത്രം സമർപ്പിക്കുമ്പോൾ മാത്രമാണ് കോടതിയിലെത്തുക. അർദ്ധ ജുഡിഷ്യൽ അധികാരത്തോടെ ഇ.ഡി രേഖപ്പെടുത്തുന്ന മൊഴി തിരുത്താനുള്ള സത്യവാങ്മൂലം സ്വീകരിക്കണോ വേണ്ടയോയെന്ന് അന്വേഷണ ഉദ്യോഗസ്ഥ‌ന് തീരുമാനിക്കാൻ അധികാരമുണ്ട്. സ്വീകരിച്ചില്ലെങ്കിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചശേഷം ചോദ്യം ചെയ്യാനേ കഴിയൂ.

അതിനാൽ, ലഭിച്ച മൊഴികൾ അടിസ്ഥാനമാക്കിയുള്ള ചോദ്യം ചെയ്യലാകും ഇ.ഡിയുടേത്. വീഡിയോ ചിത്രീകരണം ഉൾപ്പെടെ വിപുലമായ മുന്നൊരുക്കം ഇ.ഡി നടത്തും. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകും ചോദ്യം ചെയ്യൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ED PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA